മു​സ്‍ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല നേ​താ​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബാ​ഫ​ഖി ത​ങ്ങ​ൾ ന​വോ​ത്ഥാ​ന ശി​ൽ​പി -ഡോ. ​അ​ബ്ദു​സ്സ​മ​ദ്

ദോ​ഹ: മു​സ്‍ലിം സ​മു​ദാ​യ​ത്തി​ന്റെ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ നാ​യ​ക​നാ​യി​രു​ന്നു സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളെ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ഡോ. ​അ​ബ്ദു​സ്സ​മ​ദ് പ​റ​ഞ്ഞു.

അ​ബ്ദു​റ​ഹി​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​ങ്ങ​ളെ​യും, ആ​ത്മീ​യ പ്ര​ഭാ​വ​ത്തെ​യും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ങ്കു​വെ​ച്ച് കൊ​ടു​ക്കാ​നു​ള്ള ഉ​ദ്യ​മ​മാ​ണ് കോ​ഴി​ക്കോ​ട്ട് ഉ​യ​രു​ന്ന ബാ​ഫ​ഖി ത​ങ്ങ​ൾ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റെ​ന്ന്‌ ‌അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഖ​ത്ത​റി​ലെ​ത്തി​യ ജി​ല്ല മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്‌ എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​യി​ൽ, ട്ര​ഷ​റ​ർ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി എ​ന്നി​വ​ർ​ക്ക്‌ കെ.​എം.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ന്റ്‌ ടി.​ടി. കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​വി. മു​ഹ​മ്മ​ദ്‌ മൗ​ല​വി നേ​താ​ക്ക​ളെ ഹാ​രാ​ർ​പ്പ​ണം ചെ​യ്തു. സ​ലിം നാ​ല​ക​ത്ത്, എ​ൻ.​കെ. മു​സ്ത​ഫ, ഡോ. ​വി.​ഒ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, ഡോ. ​ഹം​സ, ചി​റ്റു​ള്ളി യൂ​സു​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ത്തീ​ഖ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ അ​ജ്മ​ൽ തെ​ങ്ങ​ല​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു. ഷെ​മ്മാ​സ് കൊ​ടു​വ​ള്ളി ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Bafakhi Thangal is the Renaissance Sculptor -Dr Abdusamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.