ദോഹ: യൂറോപ്പിലെ വിമാനത്താവളത്തിൽ ഖത്തർ എയർവേസ് വിമാനത്തിനുള്ളിൽനിന്നും യാത്രക്കാരുടെ ബാഗേജുകൾ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്ന തരത്തിൽ വിഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി വിമാനക്കമ്പനി.
അത് യാത്രക്കാരുടെ ബാഗേജ് അല്ലെന്നും മടക്കയാത്രക്ക് വിമാനം തയാറാക്കുന്നതിന് നേരത്തേ വിമാനത്തിനുള്ളിൽ ഉപയോഗിച്ച വസ്തുക്കൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളതെന്നും ഖത്തർ എയർവേസ് അറിയിച്ചു.
ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, യാത്രക്കാരുടെയും അവരുടെ വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും ഖത്തർ എയർവേസ് പ്രതിബദ്ധരാണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.