ദോഹ: ബലി പെരുന്നാൾ ആഘോഷം വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷം അഞ്ച് ദിവസം നീണ്ട് നിൽക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടർ അഹ്മദ് സാലിം അറിയിച്ചു. രാജ്യത്തിെൻറ പൈതൃകങ്ങളും വിവിധ നാടൻ കലകളും ചേർത്ത് കൊണ്ടുള്ള കലാപരിപാടികളാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിെൻറ സുപ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സൂഖ് വാഖിഫ്.
ദോഹക്ക് പുറമെ വക്റ സൂഖ് വാഖിഫിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വക്റ സൂഖ് വാഖിഫ് ഡയറക്ടർ ഖാലിദ് സൈഫ് അൽസുവൈദി അറിയിച്ചു. വക്റ ബീച്ചിൽ കുടുംബങ്ങൾക്ക് ഒരുക്കുന്ന വിവിധ പരിപാടികൾ ഈ വർഷത്തെ ആകർഷണമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വക്റ ബീച്ചിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മുഴുവൻ നടപടികളും സ്വീകരിച്ച് വരികയാണെന്നും ഖാലിദ് അൽസുവൈദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.