ദോഹ: രാജ്യത്തോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതിെൻറ ഭാഗമായി 5000 വൃക്ഷങ്ങൾ നട്ടുവളർത്തുമെന്ന് ദേശീയദിനത്തിൽ പ്രതിജ്ഞയെടുത്ത് ബലദ്ന.
കാർബൺ പ്രസരണം, പരിസ്ഥിതി മലിനീകരണം എന്നിവ കുറക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണയുമായാണ് രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭക്ഷ്യ, പാലുൽപന്ന ഉൽപാദകരായ ബലദ്ന രംഗത്ത് വന്നിരിക്കുന്നത്.
ദേശീയദിനത്തോടനുബന്ധിച്ച് അൽഖോറിലെ ബലദ്ന ആസ്ഥാനത്ത് നടന്ന സ്വകാര്യ ചടങ്ങിലാണ് മരങ്ങൾ നടാനുള്ള പ്രഖ്യാപനം. മുനിസിപ്പാലിറ്റി മന്ത്രാലയം പ്രോജക്ട്സ് വിഭാഗം മേധാവി ഖാലിദ് അഹ്മദ് അൽ സിന്ദി, അൽഖോർ-ദഖീറ പാർക്സ് ഡിപ്പാർട്ട്മെൻറ് തലവൻ അബ്ദുല്ല ഇബ്റാഹിം അൽ മുഹന്നദി, അൽഖോർ പാർക്ക് മേധാവി ഖാലിദ് അൽ നുഐമി, ബലദ്ന സി.ഇ.ഒ പയറ്റ് ഹിലാരിഡസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശവ്യാപകമായി ഒരു ദശലക്ഷം മരങ്ങൾ നടുമെന്ന മുനിസിപ്പാലിറ്റി മന്ത്രാലയത്തിെൻറ കാമ്പയിനുള്ള പിന്തുണ കൂടിയാണ് പുതിയ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.