ദോഹ: ആകാശം നിറയെ വർണങ്ങളുമായി ഖത്തറിലേക്ക് ബലൂൺ ഉത്സവം വീണ്ടുമെത്തുന്നു. അഞ്ചാമത് ബലൂൺ ഫെസ്റ്റിന് ഡിസംബർ 12 മുതൽ 21 വരെ കതാറ കൾചറൽ വില്ലേജിലെ പാർക്കിങ് ഏരിയ സാക്ഷ്യം വഹിക്കും.
21 രാജ്യങ്ങളിൽ നിന്നുള്ള 50 കൂറ്റൻ ഹോട്ട് എയർബലൂണുകളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനുമായി സഹകരിച്ച് സേഫ് ൈഫ്ലറ്റ് സൊലൂഷനാണ് ബലൂൺ ഫെസ്റ്റ് ഒരുക്കുന്നത്. ഇതോടൊപ്പം കുടുംബ സൗഹൃദ വിനോദ പരിപാടികളും അരങ്ങേറും.
പരമ്പരാഗത റൗണ്ട് ബലൂണുകൾക്ക് പുറമെ വിവിധ നിറങ്ങളിലും രൂപങ്ങളിലുമായും ബലൂണുകൾ നിറയും. ബ്രസീൽ, ഫ്രാൻസ്, ബ്രിട്ടൻ, ജന്നാൻ എന്നിവിടങ്ങളിൽ നിന്നാണ് ബലൂൺ റൈഡേഴ്സ് വരുന്നത്. ഹോട്ട് എയറിൽ കുതിച്ചുയരുന്ന ബലൂണുകൾക്കൊപ്പം സൂര്യോദയവും അസ്തമനവുമാണ് സവിശേഷ കാഴ്ച. ഉച്ച മൂന്ന് മുതൽ രാത്രി 10വരെ കതാറയിൽ ലേസർഷോ, ബലൂൺ പ്രദർശനം ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും.
ഇത്തവണ ആദ്യമായി ഹോട്ട് എയർ ബലൂൺ നിർമാണത്തിനും മേള സാക്ഷ്യം വഹിക്കും. ബലൂൺ ൈഫ്ലറ്റിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ബുക്കിങ് Asfary.com എന്ന വെബ്സൈറ്റ് വഴി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.