ദോഹ: ലോകകപ്പ് ഫുട്ബാളിന് ശേഷം ഖത്തറിലെ കാൽപന്തുപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന വ്യാഴാഴ്ച തുടങ്ങും. വിനീഷ്യസ് ജൂനിയറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന റയൽ മഡ്രിഡും വിവിധ വൻകരകളിലെ ജേതാക്കളായ ക്ലബുകളും മാറ്റുരക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന് ഡിസംബർ 11, 14, 18 തീയതികളിലാണ് ഖത്തർ വേദിയൊരുക്കുന്നത്.
റയൽ മഡ്രിഡ് മാറ്റുരക്കുന്ന കിരീടപ്പോരാട്ടത്തിന് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുമെന്ന് ടൂർണമെന്റ് പ്രാദേശിക സംഘാടക സമിതി മാർക്കറ്റിങ്, കൊമേഴ്സ്യൽ, സെറിമണീസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ അൽ കുവാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തെക്കനമേരിക്കയിൽ നിന്നുള്ള കോപ ലിബർറ്റഡോറസ് ജേതാക്കൾ, കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ജേതാക്കളായ മെക്സിക്കൻ ക്ലബ് പച്ചുക, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ അഹ്ലി എന്നിവരാണ് പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മാറ്റുരക്കുന്നത്. 11നും 14നുമായി നടക്കുന്ന മത്സരങ്ങൾക്ക് ലോകകപ്പ് വേദിയായ 974 സ്റ്റേഡിയം ആതിഥ്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.