പ്ര​വാ​സി സ​ർ​വി​സ് കാ​ർ​ണി​വ​ലി​ന്റെ പ്ര​ഖ്യാ​പ​ന സം​ഗ​മം

വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ര്‍

ഇ​ബ്രാ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ സേ​വ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​ർ​വി​സ് കാ​ർ​ണി​വ​ൽ’ ന​വം​ബ​ര്‍ 29 വെ​ള്ളി​യാ​ഴ്ച വ​ക്‌​റ ബ​ര്‍വ്വ വി​ല്ലേ​ജി​ലെ ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ കാ​മ്പ​സി​ൽ ന​ട​ക്കും.

സാ​മ്പ​ത്തി​കം, നി​ക്ഷേ​പം, തൊ​ഴി​ൽ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നി​ങ്ങ​നെ ഒ​രു വ്യ​ക്തി​യു​ടെ പ്ര​വാ​സം സ​ഫ​ല​മാ​ക്കാ​നു​ള്ള സ​ർ​വ​മേ​ഖ​ല​ക​ളും സ​ർ​വി​സ് കാ​ർ​ണി​വ​ലി​ൽ ച​ർ​ച്ച​ചെ​യ്യും. സ​ര്‍ക്കാ​ര്‍ സ​ര്‍ക്കാ​റി​ത​ര സേ​വ​ന സം​ബ​ന്ധ​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ള്‍ ക​ര്‍ണി​വ​ലി​ല്‍ ഒ​രു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

വി​വി​ധ സം​ഘ​ട​ന, അ​ലു​മ്‌​നി, പ്ര​ദേ​ശി​ക കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തെ​യും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. ര​ക്ഷി​താ​ക്ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​നി​ല്‍ കോ​ഴ്സു​ക​ളും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പു​തി​യ അ​ഭി​രു​ചി​ക​ളും ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ​ഠ​ന​സാ​ധ്യ​ത​ക​ളും ച​ര്‍ച്ച ചെ​യ്യും.

സ​ദ​സ്സ്

സ്ത്രീ​ക​ള്‍ക്കാ​യി തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളെ പ​റ്റി പ്ര​ത്യേ​ക സെ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കും. തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്കാ​യി സി.​വി ക്ലി​നി​ക്കു​ക​ളും മോ​ക് ഇ​ന്റ​ര്‍വ്യൂ കൗ​ണ്ട​റും ക​രി​യ​ര്‍ കി​യോ​സ്കു​ക​ളും ഉ​ണ്ടാ​വും.

കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​റു​ക​ളു​ടെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​നും അം​ഗ​ത്വ​മെ​ടു​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കും. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ച ബോ​ധ​വ​ത്ക​ര​ണം. ജോ​ലി സ​മ്മ​ർ​ദം, ഏ​കാ​ന്ത​ത തു​ട​ങ്ങി​യ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​വ​ര്‍ക്ക് പ്ര​ത്യേ​ക കൗ​ണ്‍സ​ലി​ങ്, പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ള്‍, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ വ്യാ​യാ​മ​മു​റ​ക​ള്‍, സും​ബ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യും കാ​ര്‍ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കും.

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റേ​തു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്ര​ദ​ര്‍ശ​ന​ങ്ങ​ളും ശി​ങ്കാ​രി​മേ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ത​ന​ത് രു​ചി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും വീ​ട്ട​മ്മ​മാ​രു​ടെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ഉ​ണ്ടാ​വും.

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ നേ​തൃ​സം​ഗ​മ​ത്തി​ല്‍ സ​ര്‍വി​സ് കാ​ര്‍ണി​വ​ലി​ന്റെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ര്‍ ഇ​ബ്രാ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​നീ​സ് റ​ഹ്മാ​ന്‍, മ​ജീ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ന്‍ നി​ഖി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​ന്‍.​എം. ഹു​സൈ​ന്‍, ക​രി​യ​ര്‍ വി​ദ​ഗ്ധ​ന്‍ സു​ലൈ​മാ​ന്‍ ഊ​ര​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന പ​ഠ​ന ക്ലാ​സു​ക​ളും പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​വി​സ് കൗ​ണ്ട​റു​ക​ളു​മാ​ണ് സ​ർ​വി​സ് കാ​ർ​ണി​വ​ലി​ന്റെ സ​വി​ശേ​ഷ​ത​യെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ മ​ജീ​ദ​ലി പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Welfare Service Carnival on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.