ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ‘ഓർമകളിൽ ഇമ്മിണി ബല്യ സുൽത്താൻ’ എന്ന തലക്കെട്ടിൽ തനിമ ഖത്തർ-റയ്യാൻ സോൺ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ബഷീറിനെക്കുറിച്ചുള്ള ഉൾക്കാമ്പുള്ള ചർച്ചകൾകൊണ്ട് ധന്യമായി. മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. ഹുസൈൻ കടന്നമണ്ണ ബഷീറിന്റെ ജീവിതത്തെയും രചനാരംഗത്തെ അതുല്യതയെയുംകുറിച്ച് സംസാരിച്ചു.
സുബുൽ അബ്ദുൽ അസീസ് വായനാനുഭവങ്ങൾ, വിവിധ കഥാപാത്രങ്ങൾ, എഴുത്തിലെ പ്രതീക്ഷകൾ എന്നീ മേഖലകളെ വിലയിരുത്തി സംസാരിച്ചു. അൻവർ ശിവപുരം ഫാഷിസ്റ്റ് കാലത്തെ പരിസരത്ത് നിന്നുകൊണ്ടുള്ള നിരീക്ഷണങ്ങൾ നടത്തി. റിയാസ് റസാഖ്, അമീൻ അന്നാറ, സുഹൈൽ അബ്ദുൽ ജലീൽ എന്നിവർ ബഷീറിന്റെ വിവിധ സംഭാവനകളെക്കുറിച്ച് സംവദിച്ചു. അബ്ദുൽ ജലീൽ എം.എം സ്വാഗതവും ഷിബിലി സിബ്ഗത്തുള്ള നന്ദിയും പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.