ദോഹ: ജർമൻ ബുണ്ടസ് ലീഗ് സീസണിെൻറ രണ്ടാം ഘട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി ലീഗിലെ അതികായരായ ബയേൺ മ്യൂണിക്ക് ഖത്തറിലെത്തുന്നു. ജനുവ രി നാല് മുതൽ 10 വരെ ദോഹ ആസ്പയർ സോൺ ഫൗണ്ടേഷനിലാണ് ബയേൺ മ്യൂണിക് ടീ മിെൻറ ശൈത്യകാല പരിശീല ക്യാമ്പ് നടക്കുക. ഇത് ഒമ്പതാം വർ ഷമാണ് ബയേ ൺ മ്യൂണിക് ക്ലബ് പരിശീലനത്തിനായി ദോഹയിലെത്തുന്നത്.
ലീഗിൽ ഒന്നാ മത് നിൽക്കുന്ന പാരമ്പര്യവൈരികളായ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ മറികടക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകളാണ് ഖത്തറിൽ നടക്കുന്നത്. ജനുവരി 18ന് ഹോഫെൻഹൈമിനെതിരെയാണ് ബയേണിെൻറ അടുത്ത മത്സരം. ബയേണിനേക്കാൾ ആറ് പോയൻറ് മുന്നിലാണ് ബൊറൂഷ്യ ഡോർട്ട്മുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ അന്താരാഷ്ട്ര ക്ലബുകളാണ് പ്രത്യേകിച്ചും യൂറോപ്പിൽ നിന്നും പരിശീല നത്തിനായി ദോഹയിലെത്തുന്നത്. ഖത്തറിെൻറ സന്തുലിതമായ കാലാവസ്ഥയും ആസ്പയർ സോണിലെ അത്യാധുനിക കായിക പരിശീലന സംവിധാനങ്ങളുമാണ് ശൈത്യകാല ഇടവേളയിലെ പരിശീലനത്തിനായി ക്ലബുകളെ ഖത്തർ തെരഞ്ഞെടുക്കാൻ േപ്രരിപ്പിക്കുന്നത്.
ബയേൺ നിരയിലെ വമ്പൻമാരായ തോമസ് മ്യൂളർ, മാനുവൽ ന്യൂയർ, മാറ്റ്സ് ഹമ്മൽസ്, റോബർട്ട് ലെവൻ ഡോസ്കി, ഫ്രാങ്ക് റിബറി, അർയൻ റോബൻ, തിയാഗോ അൽകാൻട്ര തുടങ്ങിയവർ ഇത്തവണയും ബയേൺ സംഘത്തിലുണ്ട്. ആരാധകർക്ക് താരങ്ങളെ നേരിൽ കാണാനും ഫോട്ടോയെടുക്കാനുമുള്ള സുവർണാവസരവുമാണ് ക്ലബുകളുടെ പരിശീലന ക്യാമ്പുകൾ.
2018ൽ ഖത്തർ എയർവേയ്സ് ക്ലബിെൻറ പ്ലാറ്റിനം പാർട്ട്ണറായി ബയേൺ കരാർ ഒപ്പുവെച്ചിരുന്നു. ഇതിനാൽ ബയേൺ ടീമംഗങ്ങളുടെ ജെഴ്സിയിൽ ഖത്തർ എയർവേയ്സ് ലോഗോയും ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.