‘മദ്യപിച്ച് ബഹളംവെച്ച വിമാനയാത്രക്കാരൻ...’, ‘സഹയാത്രികരോട് അപമര്യാദയായി പെരുമാറി...’ -വിമാന യാത്രയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വാർത്തകൾ ഏറിവരുകയാണ്. ഇന്ത്യൻ വിമാനങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ടും ഇത്തരം ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ തടയാൻ കർശന നിയമം നടപ്പാക്കുകയാണ് സർക്കാറും കോടതികളും. അന്താരാഷ്ട്രതലത്തിൽ 43 ശതമാനമാണ് ഇത്തരം സംഭവങ്ങളുടെ വർധനയെന്നാണ് റിപ്പോർട്ട്. അതിനാൽ ഓരോ രാജ്യവും കർശന നിയമങ്ങളും നടപടികളുമാണ് വിമാനയാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. ഇന്ന് വിവിധ രാജ്യങ്ങളിൽ യാത്രചെയ്യുന്നവരാണ് നമ്മൾ. അതിനാൽതന്നെ വ്യത്യസ്ത രാജ്യങ്ങളിലെയും വിമാനക്കമ്പനികളുടെയും നിയമങ്ങൾ അറിയുന്നത് നല്ലതായിരിക്കും.
ഇന്ത്യയുടെ ഏവിയേഷൻ നിയന്ത്രണ അധികാരമുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിക്രമങ്ങൾ നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്ത്യൻ വ്യോമയാന നിയമപ്രകാരം അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ മൂന്നു വിഭാഗമായി വേർതിരിക്കുന്നു. ഗൗരവമനുസരിച്ച് യാത്രാനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അനുചിത ആംഗ്യം കാണിക്കൽ, വാക്കാലുള്ള ഉപദ്രവം, അനിയന്ത്രിത മദ്യപാനം തുടങ്ങിയവ ഈ തലത്തിൽ വരും. സഹയാത്രികരോടും കാബിൻ ക്രൂ എന്നിവരോടുമുള്ള പെരുമാറ്റങ്ങളും ഇതിൽ ഉൾപ്പെടും.
ശാരീരികോപദ്രവം ഏൽപിക്കൽ. അനുചിതമായ സ്പർശിക്കൽ അടക്കമുള്ളവ ഈ വിഭാഗത്തിൽപെടും.
ജീവന് ഭീഷണിയായ പ്രവർത്തനങ്ങളും വിമാനത്തിന് കേടുപാട് വരുത്തുന്ന പ്രവർത്തനങ്ങളും.
ലെവൽ ഒന്ന് വിഭാഗങ്ങളിൽ പെരുമാറ്റങ്ങൾക്ക് മൂന്നു മാസം വരെയും ലെവൽ രണ്ട് വിഭാഗങ്ങൾക്ക് ആറുമാസം വരെയും ലെവൽ മൂന്ന് വിഭാഗങ്ങൾക്ക് ചുരുങ്ങിയത് രണ്ടു വർഷവും യാത്രാനിരോധനം ഉണ്ടായിരിക്കും. ലെവൽ മൂന്ന് വിഭാഗത്തിന്റെ പരമാവധി യാത്രാനിരോധനം എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.