ദോഹ: ഒക്ടോബർ രണ്ടിന് നടക്കുന്ന ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച മുതൽ സ്ഥാനാർഥി പ്രചാരണം ആരംഭിച്ചു. സൂക്ഷ്മ പരിശോധനകൾക്കൊടുവിൽ 284 സ്ഥാനാർഥികളാണ് രാജ്യത്തെ 30 ഇലക്ടറൽ ജില്ലകളിലേക്കായി മത്സര രംഗത്തുള്ളത്. ഇവരിൽ 28 പേർ വനിതകളാണ്. 20ാം നമ്പർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്.
മൂന്നു വനിതകൾ ഉൾപ്പെടെ 21 പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. 22ാം നമ്പർ മണ്ഡലത്തിൽ അഞ്ചു സ്ത്രീകൾ ഉൾപ്പെടെ 20 പേർ സ്ഥാനാർഥികളായുണ്ട്. അതേസമയം, ഒരു മത്സരത്തിലെ സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പിനു മുേമ്പ സീറ്റുറപ്പിക്കാനായി. അഞ്ചാം നമ്പർ മത്സരത്തിലെ ഏക സ്ഥാനാർഥിയായ ഹസൻ അബ്ദുല്ല ഗാനിമാണ് തെരഞ്ഞെടുപ്പിനു മുേമ്പ സീറ്റുറപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായത്. അന്തിമ പട്ടിക പുറത്തുവന്നതിനു പിന്നാലെ പോസ്റ്ററുകളും വിഡിയോ സന്ദേശങ്ങളും പങ്കുവെച്ച് സ്ഥാനാർഥികൾ ടിക്ടോക്, ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ് വഴി പ്രചാരണം തുടങ്ങി. ചിലർ യോഗ്യതകളും നേട്ടങ്ങളും വിവരിക്കുന്ന വ്യക്തമായ ബയോേഡറ്റയും പുറത്തിറക്കിയിട്ടുണ്ട്. ഖത്തർ മീഡിയ കമ്മിറ്റി വഴിയാണ് പൊതു പ്രചാരണങ്ങൾ നടത്തുന്നത്. ഒമ്പത് ക്ലബ് ഹാളുകളും അഞ്ച് യൂത്ത് സെൻററുകളും പ്രചാരണ പരിപാടികൾക്കായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരു സ്ഥാനാർഥിക്ക് പ്രചാരണങ്ങൾക്കായി 20 ലക്ഷം റിയാൽ വരെ െചലവഴിക്കാനാണ് അനുവാദമുള്ളത്. സ്ഥാനാർഥികൾക്കിടയിൽ പക്ഷം ചേരരുതെന്ന് മാധ്യമങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളുടെ സ്ഥാനാർഥിത്വം പിൻവലിക്കൽ, പ്രതിനിധിയെ നിശ്ചയിക്കൽ തുടങ്ങിയവ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിർദേശം പുറത്തിറക്കി. പ്രചാരണം തുടങ്ങിയെങ്കിലും ഒരാൾക്ക് മത്സര രംഗത്തുനിന്ന് പിൻവാങ്ങാൻ അവസരമുണ്ട്. നിർദിഷ്ട ഫോമിൽ തയാറാക്കിയ അപേക്ഷ ഐൻ ഖാലിദിലെ തെരഞ്ഞെടുപ്പ് സമിതി ആസ്ഥാനത്ത് സമർപ്പിച്ചുവേണം നോമിനേഷൻ പിൻവലിക്കാൻ.
തെരഞ്ഞെടുപ്പ് നടപടികൾ വീക്ഷിക്കുന്നതിനായി സ്ഥാനാർഥിക്ക് തെൻറ പ്രതിനിധിയെ വോട്ടെടുപ്പ് സ്ഥലങ്ങളിൽ നിയമിക്കാൻ അവകാശമുണ്ട്. അതിനായി തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് പവർ ഓഫ് അറ്റോണി അപേക്ഷ വഴി തെൻറ പ്രതിനിധിക്ക് അനുവാദം നേടണം. സെപ്റ്റംബർ 23ന് മുമ്പായി അപേക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിെൻറ തലേ ദിനമായ ഒക്ടോബർ ഒന്നിന് പ്രചാരണങ്ങൾ ഒന്നും പാടില്ല. 24 മണിക്കൂർ മുമ്പ് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.