ദോഹ: അന്താരാഷ്ട്രതലത്തിൽ അവാർഡുകൾ വാരിക്കൂട്ടുന്നത് തുടർന്ന് ഖത്തർ എയർവേസ്. ജർമനിയിലെ ബർലിനിൽ നടന്ന വേൾഡ് മൈസ് അവാർഡിൽ രണ്ടു മുൻനിര ബഹുമതികളാണ് ഖത്തറിന്റെ സ്വന്തം എയർലൈൻ ഷോക്കേസിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2023, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2023 എന്നീ അംഗീകാരങ്ങളാണ് ബർലിനിൽ ഖത്തർ എയർവേസിനെ തേടിയെത്തിയത്.
മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫെറൻസസ്, എക്സിബിഷൻസ് (എം.ഐ.സി.ഇ) ടൂറിസത്തിലെ മികവിനുള്ള അംഗീകാരം നൽകുന്ന ആഗോള സംരംഭമാണ് വേൾഡ് മൈസ് അവാർഡുകൾ. ഖത്തറിലും പുറത്തും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ഖത്തർ എയർവേസിന്റെ അകമഴിഞ്ഞ പിന്തുണക്കും ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് അവാർഡുകൾ നൽകിയിരിക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിലും അന്താരാഷ്ട്രതലത്തിലും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.