ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് സംഘടനയായ ഐ.സി.സി സംഘടിപ്പിക്കുന്ന മെഗാ സാംസ്കാരിക ആഘോഷമായ ഭാരത് ഉത്സവ് മേയ് 19 വെള്ളിയാഴ്ച.
വിവിധ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷ വിരുന്നുമായാണ് പിറന്ന മണ്ണും തൊഴിലെടുക്കുന്ന നാടുമായുള്ള ബന്ധത്തിന്റെ സുവർണജൂബിലി ഇന്ത്യൻസമൂഹം ആഘോഷിക്കുന്നത്. ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ (ക്യൂ.എൻ.സി.സി)യിലെ അൽ മയാസ തിയറ്ററിലാണ് പരിപാടി നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ ആഘോഷ പരിപാടികൾ തുടങ്ങുമെന്ന് ഐ.സി.സി അധികൃതർ അറിയിച്ചു. വിവിധ സംസ്ഥാനക്കാരും വൈവിധ്യമാർന്ന സാംസ്കാരിക തനിമയും കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ കലാവിരുന്നിനാവും ‘ഭാരത് ഉത്സവ’ത്തിൽ അരങ്ങൊരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്ലാസിക്കൽ, നാടോടി കലാ പരിപാടികൾ അരങ്ങേറും. ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, ഖത്തറില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.