ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഫുട്ബാൾ പ്രേമികൾ എത്തിത്തുടങ്ങവെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ സീലൈൻ ബീച്ചിൽ നിയന്ത്രണം പ്രഖ്യാപിച്ച് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിർദേശം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽവരും. മോട്ടോര്‍ സൈക്കിളുകള്‍, കാരവനുകള്‍, പോര്‍ട്ട്കാബിനുകള്‍, സെമി ട്രെയിലറുകള്‍ എന്നിവ ബീച്ചിലേക്ക് അനുവദിക്കില്ല.
അതേസമയം, സന്ദര്‍ശകര്‍ക്ക് സീലൈനില്‍ പ്രവേശിക്കുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും തടസ്സമുണ്ടാവില്ല. ലോകകപ്പ് ടൂർണമെന്റ് കഴിയുന്നതുവരെ ഈ നിയന്ത്രണം നിലനിൽക്കുമെന്ന് മന്ത്രാലയം അറിയിച്ചു.ലോകകപ്പിനെത്തുന്ന വിദേശകാണികൾക്ക് വിനോദ സഞ്ചാരത്തിനുള്ള സൗകര്യവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മോട്ടോർ സൈക്കിൾ, കാരവൻ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.