ദോഹ: ഖത്തർ സന്ദർശിക്കുന്ന മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച അമിരി ദീവാനിലായിരുന്നു ടെക് ഭീമൻ അമീറിനെ സന്ദർശിച്ചത്. അഫ്ഗാനിസ്താനിലെ ഖത്തറിെൻറ ഇടപെടലിനെയും, ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന മാനുഷിക ഇടപെടലുകളിലും ബില്‍ഗേറ്റ്സ് അമീറിനെ അഭിനന്ദിച്ചു. ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാനും ധാരണയായി.
ബിൽഗേറ്റ്സുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പങ്കുവെച്ചു. ഗേറ്റ്സ് ഫൗണ്ടേഷനും, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറും വിവിധ മേഖലകളിൽ സഹകരിച്ച് നടത്തേണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.