ഖത്തർ യൂനിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ റിസർച്ച് യൂനിറ്റ്​

ഖത്തർ യൂനിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ റിസർച് യൂനിറ്റ്​ തുറന്ന​ു

ദോഹ: പുതിയ ബയോമെഡിക്കൽ ആൻറ്​ ഫാർമസ്യൂട്ടിക്കൽ റിസർച്ച് യൂണിറ്റിെൻറ പ്രവർത്തനങ്ങൾ ഔദ്യോഗികമായി തുടങ്ങിയതായി ഖത്തർ യൂനിവേഴ്സിറ്റി അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റിയിലെ ആരോഗ്യ വിഭാഗത്തിന് കീഴിലാണ് പുതിയ ഗവേഷണ വിഭാഗം പ്രവർത്തിക്കുന്നത്.

യൂനിവേഴ്സിറ്റിയിലെ ആരോഗ്യ ഗവേഷണ മേഖല കൂടുതൽ സമഗ്രമാക്കുന്നതി‍െൻറയും ഹെൽത്ത്കെയർ െപ്രാഫഷണൽ എജ്യുക്കേഷൻ മേഖലയിലും പരിശീലന രംഗത്തും പരിചയ സമ്പന്നരും വിദഗ്ധരുമായ വ്യക്തികളെ വാർത്തെടുക്കുകയും ലക്ഷ്യമിട്ടാണ് പുതിയ ബയോമെഡിക്കൽ, ഗവേഷണ വിഭാഗം പ്രവർത്തനമാരംഭിച്ചത്. 2017 ജനുവരിയിൽ തന്നെ റിസർച്ച് യൂണിറ്റിെൻറ പ്രവർത്തനം ആരംഭിച്ചിരുന്നു. കോളജ് ഓഫ് മെഡിസിൻ, കോളേജ് ഓഫ് ഫാർമസി, കോളേജ് ഓഫ് ഹെൽത്ത് സയൻസ്​, കോളേജ് ഓഫ് ഡെൻറൽ മെഡിസിൻ എന്നിവയാണ് ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്തിന് കീഴിൽ പ്രവർത്തിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.