ദോഹ: എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച മൽഖ റൂഹി എന്ന മലയാളി കുഞ്ഞിനെ രക്ഷിക്കാൻ ഖത്തർ ചാരിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് വെള്ളിയാഴ്ച നടക്കും. ഓർഡറുകൾ കണ്ടെത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാന കൗൺസിലർമാർ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വർക്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്.. ചികിത്സക്ക് 26 കോടി കണ്ടെത്താൻ ഖത്തർ ചാരിറ്റി നടത്തുന്ന കാമ്പയിന് പ്രവാസി സംഘടനകൾ നിറഞ്ഞ പിന്തുണയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.