ദോഹ: ഏഷ്യൻ മെഡിക്കൽ സെൻററും ബ്ലഡ് ഡോണേഴ്സ് കേരളയും ലാൽ കെയേഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റ് ഖത്തറും സംയുക്തമായി രക്തദാന-മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തുന്നു. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഡിസംബർ 17ന് രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ ഏഷ്യൻ മെഡിക്കൽ സെൻററിലാണ് ക്യാമ്പ്. രക്തദാനം നിർവഹിക്കുന്നവർക്ക് മെഡിക്കൽ പരിശോധനക്കുള്ള സൗകര്യങ്ങൾ ഒരുക്കും.
ബി.പി, ബോഡി മാസ് ഇൻഡക്സ്, റാൻഡം ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ്, കണ്ണുപരിശോധന, ഡോക്ടർ കൺസൽട്ടേഷൻ എന്നിവ ഉൾപ്പെടുന്നതാണ് മെഡിക്കൽ പരിശോധന. രക്തദാനം നിർവഹിക്കുന്നവർക്ക് സ്പെഷലിസ്റ്റ് ഡോക്ടർ, ദന്ത ഡോക്ടർ എന്നിവരുടെ കൺസൽട്ടേഷനുള്ള സൗജന്യ വൗച്ചറും നൽകും. ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡും നൽകും. വാർത്തസമ്മേളനത്തിൽ ഏഷ്യൻ മെഡിക്കൽ സെൻറർ കോർപറേറ്റ് റിലേഷൻ ആൻഡ് മാർക്കറ്റിങ് ഹെഡ് റിനു ജോസഫ്, ബ്ലഡ് ഡോണേഴ്സ് കേരള -ഖത്തർ പ്രസിഡൻറ് ഷാജി വെട്ടുകാട്ടി, വൈസ്പ്രസിഡൻറ് സബിൻ സാബു, ലാൽ കെയേഴ്സ് പ്രസിഡൻറ് ഷിമിൽ എം.ബി, ദീപുരാജൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.