ദോഹ: ഖത്തറിൻെറ ഹൈജംപ് താരം മുഅതസ് ബർഷിമിൻെറ 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കലമെഡലിന് വെള്ളിയിലേക്ക് സ്ഥാനക്കയറ്റം. ലണ്ടനിൽ സ്വർണം നേടിയ റഷ്യയുടെ ഇവാൻ ഉഖോവിൻെറ മെഡൽ നേട്ടം ഉത്തേജക കേസിൽ അസാധുവായതോടെയാണ് രണ്ടും മൂന്നും സ്ഥനക്കാരുടെ മെഡലിൽ മാറ്റമുണ്ടായത്.
റഷ്യയിൽ സർക്കാർ സ്പോൺസേഡ് ഉത്തേജക മരുന്നടിയിൽ ഇവാൻ ഉഖോവിനും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ സ്വർണം പിൻവലിക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചു.
ഇതോടെ, രണ്ടാമനായ അമേരിക്കയുടെ എറിക് കെയ്നാർഡിന് സ്വർണവും, മൂന്നാമതായിരുന്ന ഖത്തറിൻെറ മുഅതസ് ബർഷിമിന് വെള്ളിയുമായി മാറും. മുഅതസിനൊപ്പം വെങ്കലം പങ്കിട്ട കാനഡയുടെ ഡെറിക് ഡ്രോയിൻ, ബ്രിട്ടൻെറ റോബർട് ഗ്രാബാസ് എന്നിവർക്കും വെള്ളിയായി.
ഇതോടെ ബർഷിമിൻെറ ഒളിമ്പിക്സ് കരിയറിൽ ഒരു സ്വർണവും രണ്ട് വെള്ളിയുമായി മാറി. 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും, ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ സ്വർണവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.