ബോട്ടുകൾക്കും വള്ളങ്ങൾക്കും 30 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാം

ദോഹ: രാജ്യത്ത് കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാം ഘട്ടത്തോടനുബന്ധിച്ച് ബോട്ടുകൾക്കും വള്ളങ്ങൾക്കും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സ്വകാര്യ ബോട്ടുകൾ, വാടക ബോട്ടുകൾ, യാനങ്ങൾ, പ്രതിദിന ക്രൂയിസിങ്​ ബോട്ടുകൾ, ജെറ്റ് ബോട്ടുകൾ, സ്വകാര്യ പായ്ക്കപ്പലുകൾ എന്നിവക്കാണ് 30 ശതമാനം ശേഷിയിൽ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

വാട്ടർ സ്​കൂട്ടറിൽ ഒരാൾക്ക് മാത്രം സഞ്ചരിക്കാനുള്ള അനുമതിയാണുള്ളത്. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ജാഗ്രത കൈവെടിയരുതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ കൂടുതൽ ബോധവാന്മാരാകണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.