ബൂസ്​റ്റർ ഡോസ്​ കൊറോണ വകഭേദങ്ങളെ ചെറുക്കും -പഠനം

ദോ​ഹ: ബൂ​സ്​​റ്റ​ർ ഡോ​സി​ലൂ​ടെ കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ക്കു​മെ​ന്ന് ഖ​ത്ത​റി​ലെ ശാ​സ്​​ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ൽ.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, വെ​യ്ൽ കോ​ർ​ണെ​ൽ മെ​ഡി​സി​ൻ-​ഖ​ത്ത​ർ, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ണ്ട് പ​ഠ​ന​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ട് ഡോ​സ്​ സ്വീ​ക​രി​ച്ച് ആ​റ് മാ​സം പി​ന്നി​ടു​ന്ന​തോ​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യും ക​ണ്ടെ​ത്തി. പ്ര​സി​ദ്ധ​മാ​യ ന്യൂ ​ഇം​ഗ്ല​ണ്ട് ജേ​ണ​ൽ ഓ​ഫ് മെ​ഡി​സി​ൻ, ജേ​ണ​ൽ ഓ​ഫ് ദി ​അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നീ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

കോ​വി​ഡ് വാ​ക്സി​ൻ മൂ​ലം ആ​ർ​ജി​ച്ചെ​ടു​ക്കു​ന്ന പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച് ആ​ഗോ​ള​പ​ഠ​ന​ങ്ങ​ളെ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള പ​ഠ​ന​ങ്ങ​ൾ ശ​രി​വെ​ക്കു​ന്നു.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച ബൂ​സ്​​റ്റ​ർ ഡോ​സ്​ വി​ത​ര​ണ​ത്തെ ഇ​രു​പ​ഠ​ന​ങ്ങ​ളും പി​ന്താ​ങ്ങു​ന്നു.

ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച് ആ​റ് മാ​സം പി​ന്നി​ടു​ന്ന​തോ​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​താ​യും എ​ച്ച്.​എം.​സി സാം​ക്ര​മി​ക രോ​ഗ​വി​ഭാ​ഗം മേ​ധാ​വി​യും ര​ണ്ട് പ​ഠ​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം വ​ഹി​ച്ച​വ​രി​ലൊ​രാ​ളു​മാ​യ ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ഖാ​ൽ പ​റ​ഞ്ഞു.

ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​ക്കു​ന്ന​താ​യും അ​ത് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഖ​ത്ത​റി​ൽ ഈ​യി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​വും പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണിെൻറ ക​ണ്ടെ​ത്ത​ലും ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്സി​നെ​ടു​ക്കേ​ണ്ട​തിെൻറ പ്രാ​ധാ​ന്യ​ത്തെ​യും കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സ​മൂ​ഹ​ത്തിെൻറ പ​ങ്കും ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ ഖാ​ൽ വ്യ​ക്ത​മാ​ക്കി.

ര​ണ്ടാം ഡോ​സ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ആ​റ് മാ​സം പി​ന്നി​ട്ട​വ​ർ ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കു​ന്ന​ത് വൈ​കി​പ്പി​ക്ക​രു​തെ​ന്നും പ്രൈ​മ​റി ഹെ​ൽ​ത്ത് സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്പോ​യി​ൻ​മെൻറ് എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ബൂ​സ്​​റ്റ​ർ ഡോ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ർ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണ്. ആ​ദ്യ ആ​റ് മാ​സ​ങ്ങ​ളി​ൽ കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​നു​ക​ൾ 95 ശ​ത​മാ​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്നും എ​ന്നാ​ൽ, ആ​റ് മാ​സം പി​ന്നി​ടു​ന്ന​തോ​ടെ ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​തി​ർ​ന്ന ഉ​പ​ദേ​ഷ്​​ടാ​വും പ​ഠ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ലൊ​രാ​ളു​മാ​യ ഡോ. ​റോ​ബെ​ർ​ട്ടോ ബെ​ർ​ടോ​ളി​നി പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വും പു​തി​യ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തും കാ​ര​ണം, ജ​ന​ങ്ങ​ൾ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​ന് വാ​ക്സി​ൻ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​ർ 40277077 ന​മ്പ​റി​ൽ പി.​എ​ച്ച്.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്പോ​യി​ൻ​മെൻറ് എ​ടു​ക്ക​ണ​മെ​ന്നും മൊ​ബൈ​ൽ ആ​പ് 'ന​ർ​ആ​കും' വ​ഴി​യും അ​പ്പോ​യി​ൻ​മെൻറ് എ​ടു​ക്കാ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.  

Tags:    
News Summary - Booster DOS Resists Corona Variations - Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.