ദോഹ: പരസ്പരം സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഖത്തറും ലോ കബാങ്കും കരാർ ഒ പ്പുവെച്ചു. സാമ്പത്തിക വികസന പദ്ധതികളിൽ സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള മന്ത്രാലയസമിതി അധ്യക്ഷനും പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് ലോകബാങ്കുമായുള്ള കരാർ ഒപ്പുവെച്ചത്. ഇൻവെസ്റ്റ്മെൻറ് ക്ലൈമറ്റ് അസസ്മെൻറ് സംഘാടനം, ഖത്തറിലെ വ്യാപാര നിയമങ്ങളുടെ പരിശോധന എന്നിവ ലക്ഷ്യം വെച്ചാണ് ലോകബാങ്കുമായുള്ള കരാർ. സ്വകാര്യമേഖലയിൽ നിന്നുള്ള വളർച്ചയും വികാസവും വർധിപ്പിക്കുകയും േപ്രാത്സാഹനം നൽകുകയും ചെ യ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്.കഴിഞ്ഞ 20 വർഷത്തിനിടയിൽ മികച്ച സോഷ്യോ എകണോമി നേട്ടങ്ങളാണ് ഖത്തർ കരസ്ഥമാക്കിയത്. ശരാശരി വളർച്ചാ നിരക്ക് 10.5 ശതമാനമാണ്.
കരാറുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ സ്വകാര്യമേഖലെയ ഉത്തേജിപ്പിക്കുന്നതിനും േപ്രാത്സാഹിപ്പിക്കുന്നതിനുമുള്ള സാങ്കേതിക സമിതി ചെയർമാൻ ഖമീസ് അൽ മുഹ ന്നദി പറഞ്ഞു. ദ്രുതഗതിയിലുള്ള ആഗോളവൽകരണത്തിെൻറ പശ്ചാത്തലത്തിൽ ഖത്തർ സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയ ങ്ങളാണ് വളർച്ചക്ക് പിന്നിൽ.ഖത്തറിലെ നിക്ഷേപ രംഗത്തെ പുരോഗതിയിലേക്ക് നയിക്കുക, വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപത്തെ ആകർഷിക്കുകയെന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.കരാറിനെ ധനകാര്യമന്ത്രാലയം ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി സഈദ് ബിൻ അബ്ദുല്ല അൽ അത്വിയ്യ സ്വാഗതം ചെയ്തു. പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളെ ഒരുപോലെ പിന്തുണക്കുന്നതിെൻറയും രാജ്യത്തെ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമാണ് ഖത്തർ–ലോകബാങ്ക് കരാറെന്ന് അൽ അത്വിയ്യ വ്യക്ത മാക്കി. ഖത്തറുമായുള്ള സഹകരണം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് ജി സി സി റീജ്യ ണൽ ഡയറക്ടർ ഇസ്സാം അബൂസ്ലൈമാൻ പറഞ്ഞു. രണ്ട് വർഷത്തേക്കുള്ള കരാർ 2021 ഏപ്രിലിൽ അവസാ നിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.