ദോഹ: ഗൾഫ് അയൽരാജ്യങ്ങൾക്കിടയിൽ പ്രതിസന്ധി മുറുകുന്നതിനിടയിലും ഖത്തർ പെേട്രാളിയത്തിെൻറ എല്ലാ തലങ്ങളിലും വ്യാപാരം സാധാരണഗതിയിലാണെന്നും വ്യാപാരത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും ഖത്തർ പെേട്രാളിയം വ്യക്തമാക്കി.
ഉപഭോക്താക്കളുമായും പങ്കാളികളുമായും സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനാവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും കമ്പനി എടുത്തിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു
ഖത്തർ പെേട്രാളിയത്തിെൻറ മുഴുവൻ മേഖലകളിലും അതിെൻറ പ്രവർത്തനങ്ങളും വ്യവഹാരങ്ങളും സാധാരണ ഗതിയിലാണെന്ന് അതിെൻറ ഉപകമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെയും അടുത്തറിയുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനുള്ള മുൻകരുതലുകൾ കരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര, മേഖലാ, പ്രാദേശിക തലത്തിൽ ഉപഭോക്താക്കളുമായും പങ്കാളികളുമായുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരിദാ അൽ കഅ്ബി പറഞ്ഞു.
ഖത്തർ പെേട്രാളിയത്തിെൻറ ആഗോള പദവിയും യശസ്സും തുടരുന്നതിന് കമ്പനി കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.ഖത്തർ പെേട്രാളിയത്തിെൻറ മുഴുവൻ സഹകാരികൾക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, നിലവിലെ സാഹചര്യങ്ങൾ മറികടക്കുന്നതിൽ ഓരോരുത്തരുടെയും പങ്ക് എടുത്തുപറയാവുന്നതിലപ്പുറമാണെന്നും കൂടാതെ, തങ്ങളുടെ ആദരണീയരായ ഉപഭോക്താക്കൾക്ക് പ്രത്യേകിച്ചും പ്രകൃതി വാതക ഉപഭോക്താക്കൾക്കും ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നുവെന്നും സഅദ് ശെരിദാ അൽ കഅബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.