ചാവി ഹെർണാണ്ടസ്
ദോഹ: ഖത്തർ ഫുട്ബാളിെൻറ തലയെടുപ്പായിരുന്നു ചാവി ഹെർണാണ്ടസ് എന്ന സ്പാനിഷ് ഇതിഹാസം. ബാഴ്സലോണയിലും സ്പെയിനിലുമായി രണ്ടരപ്പതിറ്റാണ്ടുകാലം ഫുട്ബാളിെൻറ മുടിചൂടാമന്നനായി വിലസിയ സൂപ്പർ താരത്തിെൻറ തിടമ്പിലേറിയായിരുന്നു ഖത്തർ ലോകഫുട്ബാളിനെ അറബ് മണ്ണിലേക്ക് വരവേറ്റത്. കളിക്കാരനും പരിശീലകനുമായി ആറുവർഷം വാണശേഷം ചാവി ഹെർണാണ്ടസ് എന്ന 41കാരൻ ദോഹയിൽനിന്നും നൂകാംപിലേക്ക് പറക്കുന്നത് ഖത്തറിെൻറ ഹൃദയവും കവർന്നാണ്. പതിറ്റാണ്ടുകാലം ബാഴ്സലോണയുടെയും സ്പാനിഷ് ദേശീയ ടീമിേൻറയും മധ്യനിരയിലെ നെടുംതൂണായിരുന്ന ഇതിഹാസതാരം ദോഹവിട്ട് പറക്കുേമ്പാൾ ഖത്തറിലെ ഫുട്ബാൾ പ്രേമികൾക്ക് ഒരു സങ്കടം മാത്രമേയുള്ളൂ. ലോകകപ്പിന് മുേമ്പ ആ സജീവ സാന്നിധ്യം ദോഹക്ക് നഷ്ടമാവുന്നതിെൻറ നിരാശ. എങ്കിലും, ഖത്തർ ലോകകപ്പിെൻറ േഗ്ലാബൽ അംബാസഡർ എന്ന പദവിയിൽ ചാവിയുണ്ടാവുമെന്ന് ആശ്വസിക്കാം.
പിടിച്ചുനിർത്താൻ അവസാനനിമിഷം വരെ ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യന്മാരായ അൽ സദ്ദ് ശ്രമിച്ചിരുന്നു. തങ്ങളുമായുള്ള കരാർ 2024 വരെയുണ്ടെന്നതിനാൽ ലോകകപ്പ് കഴിയും വരെയെങ്കിലും ടീമിൽ നിലനിർത്താനായിരുന്നു ശ്രമം. എന്നാൽ, എന്ത് വിലകൊടുത്തും ചാവിയെ സ്പെയിനിലെത്തിക്കണം എന്ന ഉറപ്പിലായിരുന്നു ലോകഫുട്ബാളിലെ വമ്പന്മാരായ ബാഴ്സലോണ. കാരണം, തോൽവികളും തിരിച്ചടികളുമായി പ്രതിസന്ധിയിലായ കാറ്റലോണിയൻ പട ചാവിയെ പോലൊരു സൂപ്പർകോച്ചിെൻറ സാന്നിധ്യം നേരത്തെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 28ന് ഡച്ചുകാരൻ പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കിയതിനു പിന്നാലെ ചാവിക്കായി അവർ ചരടുവലി നടത്തിയെങ്കിലും അൽ സദ്ദ് വഴങ്ങിയില്ല. തുടർന്നാണ് രണ്ടുദിവസം മുമ്പ് ബാഴ്സലോണ വൈസ് പ്രസിഡൻറ് റഫ യൂസ്തെ, ഫുട്ബാൾ ഡയറക്ടർ മത്യൂ അൽമനി എന്നിവർ ദോഹയിലെത്തി ചർച്ചകൾക്ക് വേഗം പകർന്നത്. ആദ്യ ശ്രമങ്ങളിൽ അൽ സദ്ദ് വഴങ്ങാതിരുന്നെങ്കിലും ഒടുവിൽ വിട്ടുനൽകാൻ നിർബന്ധിതരാവുകയായിരുന്നു. കരാർപ്രകാരമുള്ള ബയ് ഔട്ട് തുക നൽകാമെന്ന വ്യവസ്ഥയിലാണ് റിലീസ് അനുവദിച്ചത്. 'ബാഴ്സലോണയിലേക്കുള്ള ചാവിയുടെ ട്രാൻസ്ഫർ അൽ സദ്ദ് നേതൃത്വം അംഗീകരിച്ചു. കോൺട്രാക്ടിൽ ഉൾപ്പെട്ട ഉടമ്പടി പ്രകാരമുള്ള റിലീസ് ക്ലോസ് നൽകിയാണ് ട്രാൻസ്ഫർ. ബാഴ്സലോണയുമായി ഭാവിയിൽ സഹകരിച്ചു പ്രവർത്തിക്കാനും ഞങ്ങൾ ധാരണയായി. അൽ സദ്ദിെൻറ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് സാവി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു' -ക്ലബ് ട്വിറ്ററിൽ കുറിച്ചു. 'ബാഴ്സലോണയിലേക്ക് മടങ്ങാനുള്ള തെൻറ ആഗ്രഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചാവി ഞങ്ങളെ അറിയിച്ചിരുന്നു. ഹോം ടീമിെൻറ സവിശേഷ സാഹചര്യത്തിൽ മടക്കം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിട്ടുനൽകാൻ തീരുമാനിച്ചത്. എങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും എപ്പോഴും സ്വാഗതം' -തുർകി അൽ അലി പറഞ്ഞു.
1991ൽ യൂത്ത് ടീമിൽ അംഗമായി ചാവി ബാഴ്സലോണയിലെത്തുേമ്പാൾ 11 വയസ്സായിരുന്നു. യൂത്ത് ടീമിലും ബി ടീമിലും എട്ടുവർഷം കളിച്ച ശേഷം, 19കാരനായി 1998ൽ സീനിയർ ടീമിലെത്തി. 2015 വരെ 17 കിരീടങ്ങൾ വെട്ടിപ്പിടിച്ചുള്ള ജൈത്രയാത്രയുടെ കാലം. 705 മത്സരങ്ങളും 85ഗോളും പിന്നിട്ടു. ഇതിനിടെ ദേശീയ ടീമിൽ ലോകകപ്പും യൂറോകപ്പും നേടി.
2015ൽ ബാഴ്സ വിടുേമ്പാൾ വലിയ ലീഗുകളിൽ നിന്നും വൻ ക്ലബുകളിൽനിന്നും ഒാഫറുകളുണ്ടായിരുന്നു. എന്നാൽ ചാവി പറന്നത് ദോഹയിലേക്കായിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം അൽ സദ്ദിെൻറ താരമായി അരങ്ങേറി. ലോകകപ്പിനൊരുങ്ങുന്ന ഖത്തറിെൻറ ആഗോള ബ്രാൻഡുമായി. സ്റ്റാർസ് ലീഗിൽ നാലു സീസണിൽ സദ്ദിനായി കളിച്ചു. 2019ലാണ് പരിശീലകനാവുന്നത്. കളിക്കാരനായി നാലുകിരീടങ്ങൾ സമ്മാനിച്ച താരം, പരിശീലക വേഷത്തിൽ ഏഴു കിരീടമണിയിച്ചു. ഏറ്റവും ഒടുവിൽ അമീർ കപ്പിലും അൽ സദ്ദിനെ കപ്പണിയിച്ച്, സ്റ്റാർസ് ലീഗ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നതിനിടെയാണ് മടക്കം. ഖത്തർ വിടുന്നുവെങ്കിലും ലോകകപ്പിെൻറ തലപ്പൊക്കമായി ചാവിയുണ്ടാവും. ലോകകപ്പിെൻറ ആദ്യ േഗ്ലാബൽ അംബാസഡറായിരുന്ന താരം, ജനറേഷൻ അമേസിങ് ഉൾപ്പെടെ നിരവധി പദ്ധതികളുടെയും ബ്രാൻഡ് അംബാസഡറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.