ദോഹ: പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ, സഫാരി ബേക്ക് ആൻഡ് കേക്ക് പ്രമോഷനുകൾക്ക് തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിങ് സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റു സഫാരി മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിവിധ ഇനങ്ങളിൽപെട്ട കേക്കുകളും പേസ്ട്രികളും ഒരുക്കിയാണ് സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗം കേക്ക് ഫെസ്റ്റിവൽ പ്രമോഷൻ ആരംഭിച്ചിരിക്കുന്നത്.
സഫാരി റിച്ച് പ്ലം കേക്ക്, ഡേറ്റ്സ് ആൻഡ് ഫിഗ് പ്ലം കേക്ക്, സർപ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്മസ് കേക്കുകൾ, ഫ്രഷ് ക്രീം കേക്ക്, യുലെലോഗ് കേക്ക്, ക്രീം കേക്ക്, ജിഞ്ചർ ഹൗസ്, അറബിക് മിസ്റ്റിക കേക്ക്, ബനാന ബ്ലൂബെറി കേക്ക്, പ്ലം മഫിൻസ്, ക്രിസ്മസ് കുക്കീസ് തുടങ്ങി 50ൽ പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിൽ ഉപഭോക്താക്കൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. വിദഗ്ധരായ കേക്ക് നിർമാതാക്കളുടെ നേതൃത്വത്തിൽ പ്രീമിയം ക്വാളിറ്റി ചേരുവകളാൽ സ്വന്തം യൂനിറ്റിൽതന്നെയാണ് ഇവ തയാറാക്കുന്നത്.
ഇതോടൊപ്പം സഫാരി ബേക്ക് ആൻഡ് കേക്ക് പ്രമോഷനും അവതരിപ്പിക്കുന്നുണ്ട്. പാചകം ഇഷ്ടപ്പെടുന്നവർക്കും ഭക്ഷണ പ്രിയർക്കുമായി കേക്ക് നിർമാണത്തിന് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും കിച്ചൺ ഉപകരണങ്ങളും ഒരു കുടക്കീഴിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിക്കൊണ്ട് സഫാരി അവതരിപ്പിക്കുന്ന പ്രമോഷനാണ് സഫാരി ബേക്ക് ആൻഡ് കേക്ക് പ്രമോഷൻ. ഡിസംബർ 30ന് കേക്ക് നിർമാണ മത്സരവും സഫാരി മാൾ ഫുഡ്കോർട്ടിൽ നടക്കും.
സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽനിന്നും വെറും അമ്പത് റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.