ദോഹ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജ് അലുംനികളുടെ സംയുക്ത യോഗം ദോഹയില്‍ ചേര്‍ന്നു. 1968ല്‍ രൂപീകൃതമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവര്‍ണ്ണ ജൂബിലിയിലേക്ക് പ്രവേശിച്ച വേളയില്‍ ആഗോള തലത്തില്‍ പൂർവ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിെൻറ ഭാഗമായാണ് യോഗം ചേര്‍ന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്നും ആഗോള പൂര്‍വ്വ വിദ്യാര്‍ത്ഥി സെഷന് ഇതിെൻറ മുഖ്യപരിപാടികളിലൊന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. ഷൗക്കത്തലി എന്‍ കെ എം ആശംസകള്‍ നേര്‍ന്നു. വിവിധ കോളജുകളെ പ്രതിനിധീകരിച്ച് സുഹൈല്‍ ചേരട, ശംസുദ്ധീന്‍ എ കെ, അമീന് കൊടിയത്തൂര്‍, ഫായിസ് എളയോടന്‍, മജീദ് നാദാപുരം, നൗഷാദ് പയ്യോളി, അഫ്ത്താബ്.കെ, അശ്റഫ് തൂണേരി, അബ്ദുല്‍ അസീസ്, ഷഹീര്‍ മുഹമ്മദ്, അഷറഫ്.സിപി, ശര്‍മിക്ക് ലാലു, അഡ്വ.നൗഷാദ്, ബക്കര്‍ അജ്മല്‍, നൗഫല്‍ മഠത്തില്‍, റിയാസ് ബാബു എന്നിവർ സംസാരിച്ചു. ഫാറൂഖ് കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥി വിഭാഗമായ ഫോസ ഖത്തറിെൻറ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ അഡ്വ. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അസ്കര്‍ റഹ്മാന് വേങ്ങാട് സ്വാഗതവും അബ്ദുല്‍ ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു. ഗ്ലോബല്‍ അലുംനി രൂപവത്കരണം തുടങ്ങി. ഖത്തര്‍ ചാപ്റ്ററിന് അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നു. അഡ്വ. മുഹമ്മദ് ഇക്ബാല്‍ (ഫാറൂഖ് കോളേജ്) ജനറല്‍ കണ്‍വീനറാണ്. ഷഹനാസ് ബാബു (പി എസ് എം ഒ കോളേജ്), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ഇ എം ഇ എ, എം ഇ എസ് മമ്പാട്) എന്നിവരെ കണ്‍വീനര്‍മാരായും അശ്റഫ് തൂണേരി (എം യു എ കോളജ്) മീഡിയാ കണ്‍വീനറായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.