കെയർ ദോഹ കരിയർ കഫേയിൽ മുഹമ്മദ്‌ ആസാദ്, ജാസിം നാലകത്ത് എന്നിവർ വിഷയമവതരിപ്പിക്കുന്നു

ഇന്ത്യൻ ബജറ്റ്: കെയർ ദോഹ കരിയർ കഫേ സംഘടിപ്പിച്ചു

ദോഹ: ഇന്ത്യൻ ബജറ്റ് അടിസ്ഥാനമാക്കി കെയർ ദോഹ ‘ഇന്ത്യൻ ബഡ്ജറ്റ് 2024ഉം പുതിയ നികുതി നിയമങ്ങളും’ എന്ന തലക്കെട്ടിൽ കരിയർ കഫേ സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ സാമ്പത്തിക വിദഗ്ധരായ ജാസിം നാലകത്ത്, മുഹമ്മദ്‌ ആസാദ് എന്നിവർ വിഷയാവതരണം നടത്തി.

ബജറ്റിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് അനലിറ്റിക്സ് മാനേജ്മെന്‍റ് കൺസൽട്ടൻസി സീനിയർ ബിസിനസ് കൺസൽട്ടന്റ് ജാസിം നാലകത്ത് സംസാരിച്ചു. പുതുക്കിയ നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട് ടാസ് ആൻഡ് ഹംസിത്ത് പാർട്ണർ മുഹമ്മദ് ആസാദ്‌ വിഷയമവതരിപ്പിച്ചു. നികുതി നിയമങ്ങൾ ഏതെന്നും അവ പ്രവാസികളെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.

പരിപാടിയുടെ അവസാനത്തിൽ ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിരുന്നു.കെയർ ദോഹ ഡയറക്ടർ അഹമ്മദ്‌ അൻവർ സ്വാഗതവും കെയർ എക്സിക്യൂട്ടിവ് അംഗം ഹബീബ് ഐരൂർ നന്ദി പറഞ്ഞു.

Tags:    
News Summary - Care Doha Career Cafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.