ദോഹ: 10,12 ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടി യൂത്ത് ഫോറം ഖത്തറിന് കീഴിലെ കെയർ ദോഹയുടെ വെബിനാർ സമാപിച്ചു. 'ഗുഡ് ബൈ എക്സാം ഫോബിയ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ദോഹയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ നാദിറ ജാഫർ സംസാരിച്ചു.
കെയർ ഡയറക്ടർ ഒ.പി. ആദിൽ സ്വാഗതം പറഞ്ഞു. കെയർ എക്സിക്യൂട്ടിവ് അംഗങ്ങളായ അഹമ്മദ് അൻവർ, ഷംഷീദ്, നസീം, ഹബീബ് എന്നിവർ നിയന്ത്രിച്ചു.
സ്കിൽ ഡെവലപ്മെന്റ്, തുടർ വിദ്യാഭ്യാസം, ജോലി അന്വേഷണങ്ങൾ, സ്ത്രീ ശാക്തീകരണം, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ പത്തുവർഷമായി സ്തുത്യർഹ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘമാണ് കെയർ. ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും തുടർപഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകർന്നുനൽകുക, സ്ത്രീകൾ പ്രത്യേകമായി കരിയർ ഗൈഡൻസ്-വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശിൽപ ശാലകൾ തുടങ്ങി ഇതിനകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.