കെ​യ​ർ ദോ​ഹ ശി​ൽ​പ​ശാ​ല ഇ​ന്ന്

ദോ​ഹ: യൂ​ത്ത് ഫോ​റം ക​രി​യ​ർ അ​സി​സ്റ്റ​ന്റ് വി​ഭാ​ഗ​മാ​യ കെ​യ​ർ ദോ​ഹ ഏ​റ്റ​വും ന​ല്ല ബ​യോ​ഡേ​റ്റ ത​യാ​റാ​ക്കു​ന്ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള്ള യൂ​ത്ത് ഫോ​റം ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ക​രി​യ​ർ ഗൈ​ഡ് സ​ക്കീ​ർ ഹു​സൈ​ൻ കെ ​സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും.

ക​വ​ർ ലെ​റ്റ​ർ ത​യാ​റാ​ക്ക​ൽ, ആ​ക​ർ​ഷ​ണീ​യ​മാ​യ ബ​യോ​ഡേ​റ്റ ത​യാ​റാ​ക്ക​ൽ, ബ​യോ​ഡേ​റ്റ ത​യാ​റാ​ക്കു​ന്ന​തി​ൽ ചാ​റ്റ് ജി.​ടി.​പി​യു​ടെ സാ​ധ്യ​ത​ക​ൾ- സ​ഹാ​യ​ങ്ങ​ൾ, ഇ​ന്റ​ർ​വ്യൂ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, ലി​ങ്ക്ഡി​ൻ തൊ​ഴി​ൽ​സാ​ധ്യ​ത തു​ട​ങ്ങി ക​രി​യ​റി​ൽ വ​ള​ർ​ച്ച​യും അ​ഭി​വൃ​ദ്ധി​യും എ​ളു​പ്പ​വും സാ​ധ്യ​വു​മാ​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ൾ ച​ർ​ച്ച​ചെ​യ്യും.

ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗൈ​ഡ​ൻ​സ് ന​ൽ​കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ കോ​ഴ്സു​ക​ളെ​പ്പ​റ്റി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ക, സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ്-​വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, ട്രെ​യി​നി​ങ്ങു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി ഇ​തി​നോ​ട​കം വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കെ​യ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ https://bit.ly/CGP_14_07_23 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

Tags:    
News Summary - Care Doha Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.