ദോഹ: മയക്കുമരുന്ന് കടത്ത് കേസിൽ ഖത്തറിൽ വിദേശിക്ക് അഞ്ചുവർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും. നിരോധിത മരുന്നുകളുടെ ഗണത്തിൽപെടുന്ന ആംഫിറ്റാമിൻ അടക്കംചെയ്ത കാർഗോ ഏറ്റുവാങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.
ആഫ്രിക്കൻ കമ്പനിയുടെ പേരിലാണ് 6.4 ഗ്രാം മരുന്ന് അടക്കം കാർഗോ എത്തിയത്. അഞ്ചുവർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്താനും തീരുമാനിച്ചു.
കസ്റ്റംസിൻെറ പരിശോധനക്കിടയിലായിരുന്നു തപാൽ ഉരുപ്പടിയിൽ അസ്വാഭാവികമായ നിലയിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്നു നടന്ന പരിശോധനയിൽ നിരോധിത മരുന്നാണെന്ന് മനസ്സിലാക്കി. തൻെറ പേരിലെത്തിയ കാർഗോ സ്വീകരിക്കാനെത്തിയ വിദേശിയെ കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തായത്.
കുറ്റം സമ്മതിച്ച പ്രതി, വിൽപന ആവശ്യത്തിനായി വിദേശത്തു നിന്നും ഓർഡർ ചെയ്ത് വരുത്തിയതാണ് മരുന്നെന്ന് സമ്മതിച്ചു.ശിക്ഷിക്കെപ്പട്ട വ്യക്തിയുടെ രാജ്യവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.