ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് മെഡിക്കൽ സഹായങ്ങളും മറ്റു അവശ്യ വസ്തുക്ക ളും എത്തിക്കുന്നതിൽ ഖത്തർ എയർവേസ് കാർഗോ മുൻപന്തിയിൽ. മാർച്ച് മാസത്തിൽ മാത്രം ലോകത്തിെൻറ വിവിധയിടങ്ങളിലേ ക്ക് 50000 ടണ്ണുമായാണ് ഖത്തർ എയർവേസ് പറന്നത്. നിലവിലെ സാഹചര്യത്തിൽ കാർഗോ സർവീസുകൾ വർധിപ്പിച്ചതിന് പിന്നാലെ യാത്രാ വിമാനങ്ങളും കാർഗോ സർവീസുകൾക്കായി കമ്പനി ഉപയോഗിച്ചുവരുന്നുണ്ട്. ദുരിതങ്ങൾക്കിടയിലും ആഗോള വ്യാപാരവും അവശ്യ സാധനങ്ങളുടെ കൈമാറ്റവും തടസ്സങ്ങളില്ലാതെ ലോക ജനതക്ക് എത്തിക്കുന്നതിൽ ഖത്തർ എയർവേസ് പ്രതിബദ്ധരാണ്.
കോവിഡ്–19 മൂലം ദുരിതത്തിലായ രാജ്യങ്ങളും പ്രദേശങ്ങളുമാണ് ഖത്തർ എയർവേസിെൻറ പട്ടികയിൽ മുന്നിലുള്ളത്. ചരക്കുകൾ നിറച്ച 500 ബോയിങ് 777 ൈഫ്രറ്റർ വിമാനങ്ങൾക്ക് തുല്യമാണ് 50000 ടൺ.സാധാരണ സമയങ്ങളേക്കാളുപരി ആഗോള വ്യാപാരത്തിന് പിന്തുണ നൽകേണ്ട അനിവാര്യ സന്ദർഭമാണിതെന്നും അവശ്യ സാധനങ്ങളുടെ ഗതാഗതം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും തങ്ങളുടെ സേവനം വർധിപ്പിക്കുന്നതിനാവശ്യമായ പിന്തുണ നൽകിയ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള എയർപോർട്ട് അധികാരികൾക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും സർക്കാറുകൾക്കും ഏജൻറുമാർക്കും നന്ദി അറിയിക്കുകയാണെന്നും ഖത്തർ എയർവേസ് സി. ഇ. ഒ അക്ബർ അൽ ബാകിർ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സമൂഹത്തിന് സേവനം ചെയ്യാനാകുന്നതിൽ സന്തോഷം അറിയിക്കുകയാണ്. നമ്മൾ ഒരുമിച്ചാണ് ഇതിനെ നേരിടുന്നത്.
ഷാങ്ഹായ്, ഗ്വാങ്ഷൂ, പാരിസ്, ആംസ്റ്റർഡാം, മസ്കറ്റ്, ഡെൽഹി, ബെയ്ജിങ്, മെൽബൺ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കാനും വർധിപ്പിക്കാനും ഖത്തർ എയർവേസ് നേരത്തെ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെയും കാർഗോയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾക്ക് വിധേയമാക്കിയാണ് കമ്പനി സർവീസ് തുടരുന്നത്. ലോകാരോഗ്യ സംഘടന, അയാട്ട തുടങ്ങിയ സംഘടനകൾ അംഗീകരിക്കപ്പെട്ട ലോകോത്തര ശുചീകരണ സംവിധാനങ്ങളും ഉൽപന്നങ്ങളുമാണ് ഖത്തർ എയർവേയ്സ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.