ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദോഹയിലെ വിവിധ ഇന്ത്യൻ സ്കൂളുകൾക്ക് മികച്ച വിജയം.ശാന്തനികേതൻ ഇന്ത്യൻ സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടി. വിദ്യാർഥികളെയും ഇതിനുപിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ്, പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ എന്നിവർ അഭിനന്ദിച്ചു. മറിയം സലീം സയൻസ് വിഭാഗത്തിൽ സ്കൂളിലെ ടോപ്പറായി. ഫാത്തിമ ഹ്യുമാനിറ്റീസിലും സന സുലൈമാൻ പുതിയവീട്ടിൽ കോമേഴ്സ് വിഭാഗത്തിലും ടോപ്പർമാരായി. കനിസ് ഫാത്തിമ സിനത്യ, കെവിൻ കുര്യൻ അലക്സ്, നിഖിൽ സജി, നവാൽ യാസ്മിൻ എന്നിവരാണ് മറ്റ് ടോപ്പർമാർ.
ദോഹ: ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ മികച്ച വിജയം നേടി. സയൻസ് വിഭാഗത്തിൽ കരിസ്മ കൗസർ, ക്രിസ് ഫ്രാൻസിസ്, അക്സ റെയ്ച്ചൽ ജോസഫ് എന്നിവർ സ്കൂൾ ടോപ്പർമാരായി. കോമേഴ്സ് വിഭാഗത്തിൽ അനിറ്റ ആലീസ് ജോർജ്, സോമ്യ ജോഷി, ഹരിഷ് നടരാജൻ എന്നിവരാണ് സ്കൂൾ ടോപ്പർമാർ. വിജയികളെ പ്രിൻസിപ്പൽ പത്മിനി വെങ്കിടേഷ് അഭിനന്ദിച്ചു.ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഉന്നത വിജയം നേടി. 499 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സയൻസ് വിഭാഗത്തിൽ അബ്ദുൽ റഷീദ് മുഹമ്മദ് അലി, നാഫിയ ഇനായത്, സ്നേഹ മേരി ബിജു, സി.കെ. അഞ്ജന, ഗാഥ വിനുകുമാർ എന്നിവർ സ്കൂൾ ടോപ്പർമാരായി. കോമേഴ്സ് വിഭാഗത്തിൽ ആതിര അരവിന്ദ്, മീനാക്ഷി ഗോപീകൃഷ്ണൻ, എലിസ മേരി മാത്യു, റോഷിനി റായ് വർഗീസ് എന്നിവരാണ് ടോപ്പർമാർ. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഹഫ്സ അൻജും, നിഹാല, റിസാന എന്നിവരാണ് ടോപ്പർമാർ. വിജയികളെ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു.
ദോഹ: ഭവൻസ് പബ്ലിക് സ്കൂൾ ഉന്നത വിജയം നേടി. സയൻസ് വിഭാഗത്തിൽ ഗൗതം എം. പ്രേംചന്ദ്, ക്രിസ്റ്റോ ബൈജു, തീക്ഷിക ജി. മുരുകാനന്ദം എന്നിവർ സ്കൂൾ ടോപ്പർമാരായി. കൊമേഴ്സ് വിഭാഗത്തിൽ കരുൺ സാം, ഫിദ സമീർ എന്നിവരാണ് ടോപ്പർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.