ദോഹ: നിരക്ഷര സമൂഹത്തിന് ഭാവനാ സമ്പന്നമായ വിദ്യാഭ്യാസം നൽകി, സാമൂഹിക നീതി നടപ്പാക്കാൻ ശ്രമിച്ച പരിഷ്കർത്താവിൽ പ്രമുഖനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തിൽ ‘നവോത്ഥാനം പെയ്തിറങ്ങിയ രാഷ്ട്രീയം’ എന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് പുറമെ കേരളീയ പൊതു സമൂഹത്തിന് നൽകിയ സംഭാവനകൾ ഇന്നും വിലമതിക്കുന്നതാണെന്നും , കേരളപ്പിറവിക്ക് ശേഷം കൊണ്ടു വന്ന കോഴിക്കോട്, കൊച്ചിൻ സർവകലാശാലകൾ അതിനു ഉദാഹരണങ്ങളാണെന്നും അദ്ദേഹം അനുസ്മരിച്ചു.
അനുസ്മരണ പരിപാടി കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹാഫിസ് സൽമാൻ, ഖിറാഅത്ത് നടത്തി.
ജില്ല കമ്മിറ്റി ഉപഹാരം വൈസ് പ്രസിഡന്റ് കെ.കെ. ബഷീർ കൈമാറി. അനുസ്മരണ പരിപാടിയുടെ ഭാഗമായി ഗ്രാമിക കലാ വിഭാഗം നടത്തിയ പ്രസംഗമത്സരത്തിലെ വിജയികൾക്ക് ഓണമ്പിള്ളി മുഹമ്മദ് ഫൈസി സമ്മാനങ്ങൾ വിതരണം ചെയ്തു. ‘ലൈഫ് ഹോളിസ്റ്റിക് മെന്ററിങ് പ്രോഗ്രാം’ ലോഗോ പ്രകാശനം മുസ്ലിം ലീഗ് മഹാരാഷ്ട്ര ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുറഹിമാൻ നിർവഹിച്ചു.
സംസ്ഥാന, ജില്ല ഭാരവാഹികളായ അൻവർ ബാബു, ബഷീർ ടി.ടി.കെ, അജ്മൽ നബീൽ, ഫൈസൽ കേളോത്ത്, നവാസ് കോട്ടക്കൽ, സിറാജ് മാതോത്ത് മുജീബ് ദേവർകോവിൽ, ശബീർ മേമുണ്ട, സാലിഹ് ഒ.പി, ഫിർദൗസ് മണിയൂർ എന്നിവർ സന്നിഹിതരായിരുന്നു. ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.