ദോഹ: രണ്ടാമത് ഐ.എസ്.സി ഇന്ത്യ കപ്പ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ എട്ട് മുതൽ മെഷാഫിലെ ബീറ്റാ കാംബ്രിഡ്ജ് സ്കൂളിൽ നടക്കും. ഫൈനൽ ദിനത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാം പ്രകാശ് പദുകോൺ മുഖ്യാതിഥിയായി പങ്കെടുക്കും.
500 ലധികം താരങ്ങൾ 30ൽ അധികം കാറ്റഗറികളിലായി ടൂർണമെന്റിൽ മത്സരിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിൽ അണ്ടർ ഒമ്പത്, 11,13, 15, 17 എന്നീ മത്സര ഇനങ്ങളും, മുതിർന്നവർക്കായി എ,ബി,സി.ഡി.ഇ കാറ്റഗറികൾക്കു പുറമെ 35 പ്ലസ്, 45 പ്ലസ്, ഓപൺ സിംഗിൾസ്, ഓപൺ ഡബിൾസ്, ഓപൺ മിക്സഡ് ഡബിൾ എന്നീ മത്സര ഇനങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ടൂർണമെന്റ് ഒക്ടോബർ എട്ടിന് വൈകിട്ട് ആറിന് ആരംഭിക്കും.
12നാണ ഫൈനൽ മത്സരങ്ങളും സമ്മാന വിതരണവും. ഓപൺ സിംഗിൾസ് വിജയിക്ക് 5000 ഖത്തർ റിയാലാണ് സമ്മാനത്തുക. കൂടുതൽ വിവരങ്ങൾക്കായി 55813743, 60029267, 33374848, 55824194 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.