ദോഹ: കൊട്ടാരക്കര അസോസിയേഷൻ ‘കെഫാഖ്’ തിരുവോണരാവ് എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിനിമ താരം ഹരി പ്രശാന്ത് വർമ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിനേഷ് ബാബു സ്വാഗതം പറഞ്ഞു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ ആശംസ നേർന്നു. കേരളീയ വേഷങ്ങളിൽ അവതരിപ്പിച്ച ഫാഷൻ ഷോ, തിരുവാതിര, സംഘഗാനം, നൃത്ത നൃത്യങ്ങൾ, ഗാനമേള എന്നീ പരിപാടികളോടെ ഓണാഘോഷം ഗംഭീരമാക്കി.
ക്രിക്കറ്റ് ലീഗിലെ വിജയികളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെഫാഖ് വിദ്യാർഥികളെയും ആദരിച്ചു.പരിപാടികൾക്ക് കൺവീനർമാരായ ബിജു പി. ജോൺ, ഷാജി കുഞ്ഞച്ചൻ, ആൻസി രാജീവ്, ട്രഷറർ അനിൽ കുമാർ ആർ , അംഗങ്ങളായ സജി ബേബി, ജോബിൻ പണിക്കർ, ജലു അമ്പാടിയിൽ, അനീഷ് തോമസ്, റിഞ്ജു അലക്സ്, ടിൻസി ജോബി, ബെന്നി ബേബി , ആശിഷ് മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.