ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയും ജില്ല കമ്മിറ്റികളും സംയുക്തമായി പത്മശ്രീ സി.കെ. മേനോൻ അനുസ്മരണ സമ്മേളനം നടത്തി.
ദോഹ ഓൾഡ് ഐഡിയൽ സ്കൂൾ ഡൈനാമിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.
ഓ.ഐ.സി.സി ഇൻകാസ് മുൻ പ്രസിഡന്റും , പ്രിയദർശിനി പബ്ലിക്കേഷൻസ് ഖത്തർ കോഓഡിനേറ്ററുമായ ജോൺഗിൽബർട്ട് സി.കെ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസിയായ അഡ്വ സി.കെ. മേനോൻ മനുഷ്യസ്നേഹിയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
അൻവർ സാദത്ത് ഗാന്ധി ജന്മദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി മനോജ് കൂടൽ, വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ട്രഷറർ ജോർജ് അഗസ്റ്റിൻ, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനർ, സെക്രട്ടറി ഷംസുദ്ദീൻ ഇസ്മയിൽ, നൗഫൽ കട്ടുപ്പാറ, ഹാഷിം അപ്സര, ഷഹീൻ മജീദ് , സഹീർ , അനിൽ കൊല്ലം, ജൂട്ടസ് പോൾ, മാഷിക് മുസ്തഫ, സലീം ഇടശ്ശേരി, വസീം അബ്ദുൾ റസാക്ക്, സഹീർ കാരിയാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.