പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ച ബ​യോ​ഡേ​റ്റ വ​ര്‍ക്ക്ഷോ​പ് ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് റ​ഷീ​ദ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ബ​യോ​ഡേ​റ്റ ആ​ക​ര്‍ഷ​ക​മാ​ക്കാ​ന്‍ പ​രി​ശീ​ല​ന​വു​മാ​യി പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍

ദോ​ഹ: തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്കാ​യി പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​ച്ച്.​ആ​ര്‍.​ഡി വ​കു​പ്പി​ന്റെ കീ​ഴി​ല്‍ മി​ക​ച്ച ബ​യോ​ഡേ​റ്റ​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പു​തി​യ സ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ബ​യോ​ഡേ​റ്റ ഫി​ൽ​ട്ട​റി​ങും സോ​ർ​ട്ടി​ങ്ങും ചെ​യ്ത് ജോ​ലി​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി​ക​ൾ സ്വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് ഓ​രോ ജോ​ലി​ക്കും അ​നു​യോ​ജ്യ​മാ​യ ബ​യോ​ഡേ​റ്റ​ക​ള്‍ ആ​ക​ര്‍ഷ​ക​മാ​യ രീ​തി​യി​ല്‍ ത​യാ​റാ​ക്കു​ന്ന​തി​ന​നു​ഗു​ണ​മാ​യ പ​രി​ശീ​ല​നം ശി​ൽ​പ​ശാ​ല​യി​ല്‍ ന​ല്‍കി.

സി.​ജി ഖ​ത്ത​ര്‍ ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് തു​മാ​മ വൈ​ബ്ര​ന്റ് ക​ൺ​സ​ൾ​ട്ട​ൻ​സി ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ സി​ജി ക​രി​യ​ര്‍ റി​സോ​ഴ്സ് പേ​ഴ്സ​ൻ സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ലി ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​ച്ച്.​ആ​ര്‍.​ഡി വി​ങ് ക​ണ്‍വീ​ന​ര്‍ മു​നീ​ഷ് എ.​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്.​ആ​ര്‍.​ഡി വി​ങ് കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ഫീ​ഫ ഹു​സ്ന സ്വാ​ഗ​ത​വും ഷ​കീ​ബ് അ​ബ്ദു​ല്‍ ജ​ലീ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. റാ​ദി​യ അ​ബ്ദു​റ​സാ​ഖ്, നി​യാ​സ് കൊ​ല്ലം, ശി​ബ്‌​ലി മ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Expatriate Welfare with Care to Make Resumes Attractive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.