ദോഹ: ഖത്തർ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് പ്രൗഢോജ്ജ്വല തുടക്കം. 16 ടീമുകൾ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരങ്ങളിൽ എട്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ആരംഭിക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഫ്രൈഡേ എഫ്. സിയെയും, കടപ്പുറം എഫ്.സി, ഒലെ എഫ്.സിയെയും ഖത്തർ ഫ്രണ്ട്സ് മമ്പാട് എഫ്.സി, എഫ്.സി ബിദ്ദയെയും, നസീം യുനൈറ്റഡ് എഫ്.സി, സ്പൈക്കേഴ്സ് എഫ്.സിയെയും നേരിടും.
സി. എൻ. എ. ക്യു ഗ്രൗണ്ടിൽ വൈവിധ്യമാർന്ന പരിപാടികളോടെ ടൂർണമെൻറിന് തുടക്കം കുറിച്ചു. ചാലിയാർ ദോഹ രക്ഷാധികാരി ഷൗക്കത്തലി ടി.എ.ജെ, ചീഫ് അഡ്വൈസർ വി.സി. മാഷ്ഹൂദ് എന്നിവർ ടൂർണമെൻറ് ഉത്ഘാടനം ചെയ്തു.
ചാലിയാർ കപ്പ് മെഡിക്കൽ പാർട്ണറായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ അജയ് റാവത്, ഡെപ്യൂട്ടി മാനേജർ മുഹമ്മദ് അലി ശിഹാബ്, അൽഹിന്ദ് ട്രാവൽ ആൻഡ് ടൂർസ് ബ്രാഞ്ച് മാനേജർ റിയാദ് കുറുന്തല , മറിയം അഡ്വർടൈസിങ് ഡയറക്ടർ സജാസ് ചാലിയം എന്നിവർ സന്നിഹിതരായി. ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി. ടി. സിദ്ദീഖ് ചെറുവാടി സ്വാഗതവും ട്രഷറർ ജാബിർ ബേപ്പൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.