ദോഹ: ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് ചാലിയാർ ദോഹ അബുഹമൂറിലെ സഫാരിമാളിൽ ലോക പരിസ്ഥിതിദിനാചരണവും ബോധവത്കരണവും നടത്തി. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ഓര്‍മപ്പെടുത്തിയാണ് ഇത്തവണ പരിസ്ഥിതിദിനം ആഘോഷിച്ചത്.
'ഓൺലി വൺ എർത്' എന്ന ശീർഷകത്തിൽ ഒരൊറ്റ ഭൂമിയേയും ആ ഭൂമി വരും തലമുറകൾക്കുവേണ്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും തത്സമയ പെയിന്റിങ്ങിലൂടെ ഖത്തറിലെ കലാകാരൻമാർ തങ്ങളുടെ കാൻവാസുകളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചു. ഖത്തറിലെ പ്രമുഖ ആർട്ടിസ്റ്റുകളായ ബാസിത് ഖാൻ, ഫൈസൽ കുപ്പായി, ബഷീർ നന്മണ്ട, ശ്യാംദാസ് ആലപ്പുഴ, മണിമാല, സ്വാതി സിങ് എന്നിവർ പെയിന്റിങ്ങിൽ പങ്കെടുത്തു. പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഭാവിയുടെ പ്രകൃതിയെ കുട്ടികളുടെ ഭാവനയിലൂടെ എന്ന വിഷയത്തിൽ കുട്ടികൾക്കായി േഡ്രായിങ് ആൻഡ് കളറിങ് മത്സരങ്ങളും സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനിലെ റിസർച്ചറും എൻവയൺമെന്റ് മൈക്രോ ബയോളജിയിൽ പിഎച്ച്.ഡി ഹോൾഡർ കൂടിയായ ഡോ. പ്രതിഭ ഉദ്ഘാടനപ്രസംഗത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി സംസാരിച്ചു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ഷൗക്കത്തലി, ഹൈദർ ചുങ്കത്തറ, സിദ്ദീഖ് വാഴക്കാട്, നൗഫൽ കട്ടയാട്ട്, അജ്മൽ അരീക്കോട്, ഷഹാന ഇല്ലിയാസ് എന്നിവർ സംസാരിച്ചു.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സാബിഖുസലാം എടവണ്ണ സ്വാഗതവും പറഞ്ഞു. സഫാരി മാൾ, നസീം മെഡിക്കൽ സെന്റർ, രാഗം ലൈബ്രറി, ഫൈവ് പോയന്റ് ഖത്തർ എന്നിവർ പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു. രതീഷ് കക്കോവ്, മുഹമ്മദ് ലയിസ്
കുനിയിൽ, രഘുനാഥ് ഫറോക്ക്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ഡോ. ഷഫീഖ് താപ്പി, ജൈസൽ വാഴക്കാട്, ഉണ്ണികൃഷ്‌ണൻ ഇല്ലത്ത്, അക്ഷയ് ചാലിയം എന്നിവർ കാമ്പയിന് നേതൃത്വം നൽകി. ട്രഷറർ ജാബിർ ബേപ്പൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.