ദോഹ: ലോക പരിസ്ഥിതി ദിനത്തിൽ ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ഖത്തറിലെ പരിസ്ഥിതി സ്നേഹി മുഹമ്മദ് അൽഖാലിദിയുടെ മക്കളാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ചാലിയാർ ദോഹ ആക്ടിങ് പ്രസിഡൻറ് സിദിഖ് വാഴക്കാട്, ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് ചാലിയം, മുഖ്യ ഉപദേഷ്ടാവ് മഷ്ഹൂദ് തിരുത്തിയാട്, മറ്റു ഭാരവാഹികളായ രഘുനാഥ്, അജ്മൽ അരീക്കോട്, ജാബിർ പി.എൻ.എം, സി.ടി. സിദ്ദീഖ്, ലയിസ് കുനിയിൽ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളത്തിലും മരത്തൈ നട്ടു. നാലാമത്തെ വലിയ നദിയായ ചാലിയാറിെൻറ ഇരുകരകളിലുമുള്ള 24 ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ പുഴയുടെ തീരങ്ങളിലും മറ്റു വിവിധ സ്ഥലങ്ങളിലും വൃക്ഷത്തൈ നട്ടു.
ഫറോക്ക് മുനിസിപ്പാലിറ്റിയിൽ വൃക്ഷത്തൈ നടൽ ഉദ്ഘാടനം ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാക്ക് നിർവഹിച്ചു. ചാലിയാർ ദോഹ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറോക്ക്, ബഷീർ മണക്കടവ് എന്നിവർ നേതൃത്വം നൽകി. ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിൽ നടന്ന പരിസ്ഥിതി സംഗമ ചർച്ചയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട് 'ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം' വിഷയത്തിൽ സംസാരിച്ചു.
ജയപ്രകാശ് നിലമ്പൂർ ചർച്ച ഉദ്ഘാടനം ചെയ്തു. അംബര (കൃഷിയിടം ഖത്തർ), റോഷൻ അരീക്കോട്, ഷീജ സി.കെ. (അധ്യാപിക), കേശവദാസ് നിലമ്പൂർ, സി.പി. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. രതീഷ് കക്കോവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.