ദോഹ: ഖത്തർ വിദേശകാര്യ സഹമന്ത്രിയായി ഡോ. മുഹമ്മദ് ബിന്‍ അബ്ദുൽ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയെയും ഇന്റര്‍നാഷനല്‍ കോ-ഓപറേഷന് സഹമന്ത്രിയായി ലുല്‍വ ബിന്ത് റാഷിദ് ബിന്‍ മുഹമ്മദ് അല്ഖാതിറിനെയും നിയമിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് സഹമന്ത്രിമാരുടെ ചുമതലകളിൽ മാറ്റംവരുത്തിക്കൊണ്ട് പുതിയ ഉത്തരവിറക്കിയത്.
നേരത്തേ അസി. വിദേശകാര്യ മന്ത്രിയുടെയും വിദേശകാര്യ വക്താവിന്റെയും ചുമതലകൾ ലുൽവ അൽ ഖാതിർ വഹിച്ചിരുന്നു. അഫ്ഗാനിൽനിന്നുള്ള വിദേശികളുടെ ഒഴിപ്പിക്കൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയ ഇടപെടലുകളും ഇവർ നടത്തി.
ഇന്റര്‍നാഷനല്‍ മീഡിയ ഓഫിസ് മേധാവിയായി ശൈഖ് തമര് ബിന്‍ ഹമദ് ബിന്‍ തമര് ആൽഥാനിയെ നിയമിച്ചു. രണ്ടാഴ്ച മുമ്പാണ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായ അമീർ നിയമിച്ചത്. നിലവിൽ പ്രധാനമന്ത്രിപദത്തിനൊപ്പം വിദേശകാര്യ മന്ത്രി പദവും ഇദ്ദേഹം തന്നെയാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.