ദോഹ: ഹഗ് മെഡിക്കൽ സർവിസസ് മെൻറിവ്സ് ഖത്തറുമായും എൻ.വി.ബി.എസുമായും സഹകരിച്ച് ‘എലിവേറ്റ് 360’ ഇൻറഗ്രേറ്റിങ് മൈൻഡ്സ് എന്നപേരിൽ കെ.ജി ഒന്നു മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള കുട്ടികൾക്കായി ക്യാമ്പ് നടത്തി. നേതൃപാടവം, സർഗശേഷി, പ്രശ്നപരിഹാര കഴിവുകൾ, വൈജ്ഞാനിക വികസനം, ശാരീരിക ക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളുണ്ടായി.
രാവിലെ 10ന് ആരംഭിച്ച പരിപാടി മെൻറീവ്സ് ഖത്തർ ചീഫ് കോഓഡിനേറ്റർ മുഹമ്മദ് അസ്ലം, എൻ.വി.ബി.എസ് ചീഫ് കോഓഡിനേറ്റർ അഫ്സൽ, ഹഗ് മെഡിക്കൽ സർവിസസ് മാനേജിങ് ഡയറക്ടർ ബിന്ദു കരുൺ, ഹഗ് മെഡിക്കൽ ഡയറക്ടർ റോഷ്ന അബ്ദുൽ ജലീൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായുള്ള ലൈഫ് സ്കിൽ ഇൻററാക്ടിവ് സെഷൻ ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ നടന്നു.
ഹഗ് മെഡിക്കൽ സർവിസസ്, മെൻറീവ്സ് ഖത്തർ, എൻ.വി.ബി.എസ് എന്നീ ടീമുകൾ നടത്തിയ മൂന്ന് വ്യത്യസ്ത സെഷനുകളിൽ ഓരോ ബാച്ച് കുട്ടികളായാണ് പങ്കെടുത്തത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മെൻറിവ്സ് സംഘടിപ്പിച്ച വടംവലിയോടെ പരിപാടികൾ സമാപിച്ചു. ഭാവിയിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സംഘാടകർ അറിയിച്ചു. മൂന്ന് ഗ്രൂപ്പുകളിലെയും 27 സന്നദ്ധ പ്രവർത്തകരുടെ പരിശ്രമം പരിപാടിയുടെ മികവ് വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.