കുവൈത്ത് സിറ്റി: കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രം കുട്ടികൾക്കായി ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.
ആറുമുതൽ 12 വയസ്സ് വരെയുള്ളവർക്കായാണ് ഹവല്ലിയിൽ പ്രദർശനം നടത്തിയത്. കുവൈത്തിെൻറ ഭാവിക്ക് മുതൽക്കൂട്ടാവുന്ന പ്രതിഭകൾക്ക് കഴിവുതെളിയിക്കാനും ശാസ്ത്ര മേഖലയിൽ കുട്ടികൾക്ക് താൽപര്യമുണ്ടാക്കാനുമാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് സി.ഇ.ഒ അബ്ദുൽ മുഹ്സിൻ അൽ ഹാറൂൻ പറഞ്ഞു.
രണ്ടായിരത്തിലേറെ കുട്ടികൾ പെങ്കടുത്തു. വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ പരീക്ഷണങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.