കെ.വി നൗഫലിെൻറ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി

ദോഹ: ശാന്തിനികേതൻ സ്​കൂളിലെ ചിത്ര കലാ അധ്യാപകനായ കെ വി നൗഫലി​​െൻറ ചിത്രങ്ങളുടെ പ്രദർശനം ഹിലാൽ എഫ് സി സി ഹാളിൽ തുടങ്ങി. എഫ് സി സി, ശാന്തി നികേതൻ ഇന്ത്യൻ സ്​കൂൾ എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് പ്രദർശനം. ആർട്ടിസ്​റ്റ്​  ഹസൻ അബ്​ദുറഹുമാൻ മുല്ല ഉദ്​ഘാടനം ചെയ്​തു. ആദ്യ സോളോ എക്സിബിഷനാണ് നടക്കുന്നത്​.

എഫ് സി സി ചെയർമാൻ പി.പി റഹീം, ശാന്തി നികേതൻ സ്​കൂൾ പ്രസിഡൻറ്​ കെ.സി അബ്​ദുല്ലത്തീഫ്​, ശാന്തി നികേതൻ സ്​കൂൾ വൈസ്​ പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, എം ടി നിലമ്പൂർ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ സംബന്​ധിച്ചു. പ്രദർശനം ഇന്നും തുടരും. 

Tags:    
News Summary - chithra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.