ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന എ. മൊയ്തുപ്പയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) അനുശോചനം രേഖപ്പെടുത്തി. വക്റ വലിയ പള്ളിയിൽ നടന്ന അനുശോചന യോഗത്തിനും മയ്യിത്ത് നമസ്കാരത്തിനും സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ നേതൃത്വം നൽകി.
ഖത്തർ ആഭ്യന്തര മന്ത്രാലയം ഫോറൻസിക് വിഭാഗത്തിൽ നാല് പതിറ്റാണ്ടോളം ജോലി ചെയ്തിരുന്ന മൊയ്തുപ്പ പാലക്കാട് ആലത്തൂർ സ്വദേശിയാണ്. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ, സി.ഐ.സി, പാലക്കാട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ‘മാപ്’ ഖത്തർ തുടങ്ങിയ പ്രവാസി സംഘടനകളുടെ മുന്നണി പ്രവർത്തകരിലൊളായിരുന്നു. ഐഡിയൽ ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗവും ദീർഘകാലം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായിരുന്നു. ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ മുൻനിര സംഘാടകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.