ദോഹ: അൽകോറിലെ ബീച്ചുകൾ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ, മറ്റിടങ്ങൾ എന്നിവയിൽ നി ന്ന് ശുചീകരണപ്രവൃത്തികളുെട ഭാഗമായി നീക്കിയത് ആകെ 790 മൃഗങ്ങളുടെ ശരീരഭാഗങ്ങൾ. അൽകോർ, അൽദഖീറ മുനിസിപ്പാലിറ്റികളുടെ ആരോഗ്യനിയന്ത്രണവിഭാഗം അറിയിച്ചതാണ് ഇക്കാര്യം. ആടുകളുടെ 684 ശരീരഭാഗങ്ങൾ, കാളകളുടെയും പശുക്കളുടെയും 106 ജഡങ്ങൾ എന്നിവയാണ് പെരുന്നാളിനോടനുബന്ധിച്ച ശുചീകരണപ്രവൃത്തികളിൽ കണ്ടെത്തിയതും നശിപ്പിച്ചതും. പെരുന്നാൾ തിരക്കിനു ശേഷം മുനിസിപ്പാലിറ്റിക്ക് കീഴിലെ ബീച്ചുകളിലും കോർണിഷുകളിലും പ്രത്യേക ശുചീകരണം നടത്തിയിരുന്നു. മത്സ്യവിൽപന ശാലകൾ, കച്ചവടകേന്ദ്രങ്ങൾ, ഗ്രോസറികൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി. ജൂലൈയിൽ ഷഹാനിയയിൽ ആകെ 95 ഭക്ഷ്യകേന്ദ്രങ്ങളിലാണ് പരിശോധനകൾ നടത്തിയത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.