ദോഹ: ദോഹയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഞായറാഴ്ച ആദ്യ സെമിഫൈനൽ നടക്കും. മെക്സിക്കൻ ക്ലബായ ടൈഗേഴ്സ് യു.എ.എൻ.എൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ പാൽമിറാസിനെയാണ് നേരിടുക. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. ദോഹയിൽനിന്ന് 13 കിലോമീറ്ററാണ് ഈ സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ഗ്രീൻ ലൈനിലെ എജുക്കേഷൻ സിറ്റി സ്റ്റേഷനിൽനിന്ന് സ്റ്റേഡിയത്തിലേക്ക് നടന്നെത്താൻ കഴിയും. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഉത്സാൻ ഹ്യുണ്ടായിയെ കീഴടക്കിയാണ് ടൈഗേഴ്സ് സെമിയിൽ പ്രവേശിച്ചത്.
ടൂർണമെൻറിലെ അഞ്ചാം സ്ഥാനക്കാരെ കണ്ടെത്താനായുള്ള മത്സരം ഞായറാഴ്ച വൈകീട്ട് ആറിന് റയ്യാനിലെ അഹമദ് ബിൻ അലി സ്റ്റേഡിയത്തിലാണ്. ഉത്സാൻ ഹ്യുണ്ടായ് എഫ്.സി, ആതിഥേയ ക്ലബായ അൽ ദുഹൈലിനെ നേരിടും. തിങ്കളാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്.സി ബയേൺ മ്യൂണിക്കുമായാണ് അൽ അഹ്ലി പോരിനിറങ്ങുക. റയ്യാൻ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. ഈ സ്റ്റേഡിയത്തിലേക്ക് ദോഹയിൽനിന്ന് 22 കിലോമീറ്ററാണ്. ദോഹ മെട്രോയുടെ അൽ റിഫ സ്റ്റേഷനിൽനിന്ന് സ്റ്റേഡിയത്തിലേക്ക് നടെന്നത്താം.
പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ദോഹ മെേട്രാ
ദോഹ: ഫിഫ ക്ലബ് ലോകകപ്പിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ദോഹ മെേട്രാ. ഇന്നുമുതൽ ക്ലബ് ലോകകപ്പ് മത്സരങ്ങൾക്ക് ആവേശം കൂടുമെന്നിരിക്കെ മെേട്രാ സ്റ്റേഷനുകളിൽ മുമ്പത്തേക്കാളേറെ തിരക്ക് അനുഭവപ്പെടും. ഇത് മുന്നിൽ കണ്ട് യാത്രക്കാർ നേരേത്ത തയാറാകണമെന്നും യാത്രക്കായി കൂടുതൽ സമയം മാറ്റിവെക്കണമെന്നും അധികൃതർ വ്യക്തമാക്കി. മത്സരങ്ങൾ നടക്കുന്ന റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവ ദോഹ മെേട്രായുടെ ഗ്രീൻ ലൈനിന് സമീപത്താണ്. ഇരു സ്റ്റേഡിയങ്ങളിലേക്കും മെേട്രാ ഇറങ്ങി നടക്കാനുള്ള ദൂരം മാത്രമാണുള്ളത്.
ഖത്തർ റെയിൽ ആപ്ലിക്കേഷൻ, ദോഹ മെേട്രാ വെബ്സൈറ്റ് എന്നിവയിലൂടെ യാത്ര നേരേത്ത ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കണം. ഇതിനായി ദോഹ മെേട്രാ ആപ്പിലെ പ്ലാൻ മൈ ജേണി ടൂൾ ഉപയോഗപ്പെടുത്താം. സ്റ്റേഷനുകളിലെ തിരക്ക് കുറക്കാനായി പുറപ്പെടാനും നേരേത്ത എത്താനും ശ്രമിക്കണം. കോവിഡ്-19 പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെ സുരക്ഷ മുൻകരുതലുകൾ പാലിച്ച് 30 ശതമാനം ശേഷിയിലാണ് മെേട്രാ പ്രവർത്തനം. ടിക്കറ്റ് വെൻഡിങ് മെഷീൻ, എൻട്രി ഗേറ്റ്, പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് സ്റ്റേഷനുകളിലേക്കുള്ള കവാടങ്ങളിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
അൽ മീറ, ലുലു, കാരിഫോർ, ജംബോ ഇലക്േട്രാണിക്സ്, ഫാമിലി ഫുഡ് സെൻറർ, തലബാത് എന്നിവയിലൂടെ സ്റ്റാൻഡേഡ് ട്രാവൽ കാർഡ് വാങ്ങണം. ഗോൾഡ് ക്ലാസ് കാർഡുകൾ എല്ലാ മെേട്രാ സ്റ്റേഷനുകളിലെയും ഗോൾഡ് സെൻററുകളിൽ ലഭ്യമായിരിക്കും. യാത്രക്ക് മുമ്പായി ഡെബിറ്റ്, െക്രഡിറ്റ് കാർഡുകൾ വഴി ഖത്തർ റെയിൽ ആപ് വഴിയോ വെബ്സൈറ്റ് (qr.com.qa) വഴിയോ റീചാർജ് ചെയ്യാമെന്നും അധികൃതർ പറഞ്ഞു.
നേരേത്ത നടന്ന വിവിധ ടൂർണമെൻറുകളോടനുബന്ധിച്ച് വലിയ തിരക്കാണ് ദോഹ മെേട്രായിൽ അനുഭവപ്പെട്ടിരുന്നത്. സ്റ്റേഡിയങ്ങൾ മെേട്രാ സ്റ്റേഷനുകൾക്ക് സമീപത്തായതിനാൽ തിരക്ക് വർധിക്കും. പാർക്കിങ്, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കുന്നതിന് അധികപേരും മെേട്രാ തിരഞ്ഞെടുക്കുന്നുണ്ടെന്നും ഖത്തർ റെയിൽ സ്ട്രാറ്റജി, ബിസിനസ് ഡെവലപ്മെൻറ് ചീഫ് അജ്ലാൻ ഈദ് അൽ ഇനാസി പറഞ്ഞു.
2022 ലോകകപ്പ് ഉൾപ്പെടെയുള്ള വരും ടൂർണമെൻറുകളിലേക്കുള്ള തയാറെടുപ്പുകൾ നടത്താനുള്ള സുവർണാവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രാധാന്യം നൽകി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിെൻറയും സഹകരണത്തോടെ കോവിഡ്-19 മുൻകരുതലുകൾ പാലിക്കുന്നതിൽ ദോഹ മെേട്രാ കണിശത പുലർത്തുന്നുണ്ട്.
ഇഹ്തിറാസ് ആപ്പിൽ പച്ചനിറം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അധികൃതരെ കാണിച്ചിരിക്കണം. കൂടാതെ ശരീര താപനില പരമാവധി 37.8 ആയിരിക്കണം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കണം. യാത്രക്കാർ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് സുരക്ഷ, കസ്റ്റമർ കെയർ ജീവനക്കാരുടെ നിരീക്ഷണം യാത്രയിലുടനീളമുണ്ടാകും.
സെമി ഫൈനലുകൾ ബിഗ് സ്ക്രീനിൽ കാണാം
ദോഹ: ക്ലബ് ലോകകപ്പിെൻറ സെമിഫൈനൽ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ അവസരം. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഖത്തർ നാഷനൽ ടൂറിസം കൗൺസിലാണ് ലുസൈലിലെ ൈഡ്രവ് ഇൻ സിനിമയിൽ പ്രദർശനം ഒരുക്കുന്നത്. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന സെമിഫൈനൽ മത്സരങ്ങളാണ് ഇത്തരത്തിൽ കാണാനാവുക. 159 കാറുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ൈഡ്രവ് ഇൻ സിനിമയിൽ ഉണ്ട്. കാറിൽ ഇരുന്ന് കളി കാണാം. 120 റിയാൽ മുതൽ 150 റിയാൽ വരെയായിരിക്കും ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.