ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർകൂടി വെള്ളിയാഴ്ച മരിച്ചു. 55, 81, 82 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 298 ആയി. 874 പേർക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംമൂലം രോഗബാധ ഏൽക്കുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ഏറെ ആശങ്കജനകം. ഇന്നലെ 718 പേർക്കാണ് സമ്പർക്കംമൂലം രോഗം ഉണ്ടായത്. പുതിയ രോഗികളിൽ 156 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 459 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 16,377 ആണ്. ഇന്നലെ 15,034 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 17,49,501 പേരെ പരിശോധിച്ചപ്പോൾ 1,81,678 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,65,003 പേർക്കാണ് രോഗമുക്തിയുണ്ടായത്.
1640 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 379 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് കോവിഡ് രോഗികൾ ദിനംേതാറും കൂടിവരുകയാണ്. എല്ലാദിവസവും മരണങ്ങളും ഉണ്ടാവുന്നു. ചെറുപ്പക്കാരടക്കം രോഗികൾ മരിക്കുന്ന സംഭവങ്ങളും ഏറുകയാണ്. കോവിഡിെൻറ ആദ്യ ഘട്ടത്തിൽ ഉള്ളതുപോലെയല്ല കാര്യങ്ങൾ. ൈവറസിെൻറ ബ്രിട്ടൻ വകഭേദവും ദക്ഷിണാഫ്രിക്കൻ വകഭേദവും മൂലമുള്ള രോഗബാധ രാജ്യത്ത് പടരുകയാണ്. കഴിഞ്ഞ തവണ രോഗബാധ ഉണ്ടായാലും ആരോഗ്യാവസ്ഥ മോശമാകുന്ന സ്ഥിതി കുറവായിരുന്നു. പലർക്കും താമസസ്ഥലങ്ങളിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ തന്നെ രോഗം മാറുന്ന സ്ഥിതിയായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാൻ മാത്രം ആരോഗ്യം മോശമാകുന്നു.
ആശുപത്രികളിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെ എണ്ണവും കൂടുകയാണ്. വരുന്ന ദിവസങ്ങളിലും രോഗികൾ കൂടുന്ന അവസ്ഥ ഇതേ രീതിയിൽ തുടരുമെന്ന് അധികൃതർ പറയുന്നുണ്ട്. ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽവന്നിട്ടുണ്ട്. നാളെ മുതൽ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂവെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, അധ്യാപകർ സ്കൂളുകളിൽ ഹാജരാകണം. ഫൈനൽ പരീക്ഷ നേരത്തേ നിശ്ചയിച്ചതുപോലെ വിദ്യാർഥികൾ നേരിെട്ടത്തി തെന്നയാണ് നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു സുരക്ഷ നടപടികൾ, ഒരുക്കം എന്നിവ പിന്നീട് അറിയിക്കും.
നിലവിലുള്ള കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി കർശനമാണ്. രാത്രിയിലടക്കം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധമാർഗങ്ങൾ കൂടുതലായി പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പുറത്തിറങ്ങുേമ്പാൾ എപ്പോഴും മാസ്ക് ധരിക്കുക, സുരക്ഷിത ശാരീരിക അകലം പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക എന്നിവ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. അതേസമയം, കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടരുകയാണ്. ഇതുവരെ ആകെ 8,67,209 േഡാസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.