മിയ പാർക്കിൽ ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനായി സ്ഥാപിച്ച പുതിയ ഫിറ്റ്നസ് സംവിധാനം

മിയ പാർക്കിലേക്ക് വരൂ, ഒരുമിച്ച് വ്യായാമം ചെയ്യാം

ദോഹ: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മിയ (മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്) പാർക്കിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പാർക്ക് വകുപ്പ് പുതിയ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിച്ചു. രാജ്യത്തെ കായിക, ആരോഗ്യ സ്ഥാപനങ്ങളുമായും ജിബാൽ ഗ്രൂപ് കമ്പനിയുമായും സഹകരിച്ച് നടപ്പാക്കുന്ന ഈ സംരംഭത്തിലൂടെ പാർക്കിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യകരമായ ജീവിതശൈലിക്കായി വൈവിധ്യമാർന്ന ഫിറ്റ്നസ് വ്യായാമത്തിലേർപ്പെടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

48 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യത്യസ്ത പ്രായത്തിലുള്ള 11 പേർക്ക് ഒരേസമയം വ്യായാമത്തിലേർപ്പെടാൻ സാധിക്കും. സംഘമായി പാർക്കിലെത്തുന്നവർക്ക് ഒരുമിച്ച് വ്യായാമം ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. ഓരോ ഉപകരണവും എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ഉപഭോക്താവിന് അറിയുന്നതിനായി ഉപകരണത്തിൽ ബാർകോഡ് പതിച്ചിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തറയിൽ റബർ േഫ്ലാറിങ്ങാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, യുവർ ഹെൽത്ത് ഫസ്റ്റ് (നിങ്ങളുടെ ആരോഗ്യം ആദ്യം) സംരംഭത്തിലൂടെ വെയിൽ കോർണെൽ മെഡിസിൻ ഖത്തറുമായി സഹകരിച്ച് സാമൂഹിക സഹകരണത്തിന്റെ ഭാഗമായി റൗദത് ഖൈൽ പാർക്ക്, ഉമ്മുൽ സനീം പാർക്ക് എന്നിവിടങ്ങളിൽ മന്ത്രാലയം രണ്ട് ജിമ്മുകൾ സ്ഥാപിച്ചു. ടെക്ബാളിനായി നബിന ഹോൾഡിംഗുമായി സഹകരിച്ച് സ്പോർട്ട് ടേബിൾ ഉടൻ തന്നെ സ്ഥാപിക്കും. പൊതു പാർക്കുകളിലും വിശാലമായ ഹരിത പ്രദേശങ്ങളിലും റിക്രിയേഷനൽ, കായിക കേന്ദ്രങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് പാർക് വിഭാഗം ഇത്തരം സംരംഭങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പാർക്കിലെത്തുന്ന സന്ദർശകർക്ക് സ്ഥിരമായി വ്യായാമത്തിലേർപ്പെടുന്നതിന് േപ്രാത്സാഹനം നൽകുകയും ഇതിന്റെ ലക്ഷ്യങ്ങളിൽപെടുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി അന്താരാഷ്ട്ര ഉന്നത നിലവാരത്തിൽ 98 പൊതു പാർക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ 30ലധികം പാർക്കുകളിൽ കായിക ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജോഗർമാർക്കും സൈക്ലിസ്റ്റുകൾക്കുമായി പ്രത്യേകം ട്രാക്കുകളും കളിക്കളങ്ങളും മറ്റു കായിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Mia Park and let's exercise together ( in the park by the under the

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.