ദോഹ: ലോകകപ്പിനായി ഖത്തറിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്ന കാണികൾ ശ്രദ്ധിക്കുക. ഖത്തറിേലക്ക് പുറപ്പെടും മുേമ്പ കോവിഡ് നെഗറ്റിവ് പരിശോധന ഫലം നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലമോ അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിലെ റാപിഡ് ആൻറിജൻ പരിശോധന ഫലമോ കൈയിൽ കരുതണം. ഫലം നെഗറ്റിവ് ആണെങ്കിൽ മാത്രമേ രാജ്യത്തേക്ക് വിമാനയാത്ര അനുവദിക്കൂ. പുറപ്പെടുന്ന വിമാനത്താവളത്തിലെ ചെക് ഇൻ കൗണ്ടറിൽ ഫലം കാണിച്ചശേഷമേ യാത്ര ആരംഭിക്കാൻ കഴിയൂ. ആറു വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് പരിശോധന വേണമെന്നാണ് നിർദേശം. ആഗസ്റ്റ് 31ന് നിലവിലുള്ള ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ യാത്രാനയം തന്നെയാവും ലോകകപ്പ് വേളയിലും ബാധകമാവുക. ഖത്തറിലെത്തിയശേഷം ക്വാറൻറീനോ കോവിഡ് പരിശോധനയോ ആവശ്യമില്ലെന്നും നിർദേശിച്ചു.
18ന് മുകളിൽ പ്രായമുള്ള എല്ലാ സന്ദർശകരും കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് (EHTERAZ) മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം. കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കു മാത്രമാവും പൊതു ഇടങ്ങളിലേക്കും മറ്റും പ്രവേശനം അനുവദിക്കുകഎല്ലാവർക്കും ആരോഗ്യ പരിചരണവും ചികിത്സയും ഉറപ്പുനൽകുന്നുണ്ടെങ്കിലും സന്ദർശകർ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ട്രാവൽ ഇൻഷുറൻസ് എടുക്കാൻ അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.